Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്കെതിരെ പട്ടികവിഭാഗ പീഡനക്കേസ് കൂടി ചുമത്തണമെന്ന ഹരജി ഹൈകോടതി തള്ളി. പ്രതി അർജുനും എസ് സി വിഭാഗത്തിൽപ്പെട്ട ആളായതിനാൽ വകുപ്പ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ പ്രതിക്ക് എതിരെ എസ് സി എസ് ടി അട്രോസിറ്റി അക്ട് പൊലീസ് മനപ്പൂർവ്വം ഒഴിവാക്കി എന്നാരോപിച്ച് കുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചിത്. ക്രിസ്തുമത വിശ്വാസിയായ പ്രതി അർജുൻ പട്ടികവിഭാഗത്തിൽപെട്ടയാളാണെന്ന രേഖകളുണ്ടാക്കി പട്ടികവിഭാഗ പീഡനക്കേസ് മനഃപൂർവം ഒഴിവാക്കുകയാണെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് നൽകിയ ഹരജിയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് തള്ളിയത്. സംഭവത്തിൽ ഹൈക്കോടതി നേരത്തെ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് പ്രതിക്കും സഹോദരിക്കും റവന്യൂ വകുപ്പ് നൽകിയ ജാതി സർട്ടിഫിക്കറ്റ് പോലീസ് ഹൈക്കോടിതയിൽ സമർപ്പിച്ചിരുന്നു.
കൊലപാതകമടക്കം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെങ്കിലും ബലാത്സംഗക്കുറ്റം ചുമത്താൻ പൊലീസ് തയാറാകുന്നില്ലെന്നാണ് ഹരജിയിലെ ആരോപണം.പ്രതി പട്ടികവിഭാഗക്കാരനാണെന്ന് അന്വേഷണത്തിൽ ബോധ്യമായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്. എന്നാൽ, ഇയാളുടെ പിതാവ് ക്രിസ്തുമതം സ്വീകരിച്ചതിൻറെ രേഖ ഹരജിക്കാരും ഹാജരാക്കി. പരിശോധനക്ക് ലഭിച്ച സുപ്രധാന രേഖകളിലെല്ലാം പ്രതി പട്ടികജാതിക്കാരനാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കോടതി പറഞ്ഞു. പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമ കേസിലെ പ്രതി പട്ടികവിഭാഗക്കാരനാണെങ്കിൽ പട്ടികവിഭാഗ പീഡനക്കുറ്റം ചുമത്തുന്നതിന് തടസ്സമുണ്ട്. കേസ് ചുമത്താൻ ഇര പട്ടികവിഭാഗമാണെന്ന ബോധ്യത്തോടെ ആക്രമണം നടത്തണമെന്നും വ്യവസ്ഥയുണ്ട്. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. സാഹചര്യത്തിൽ ഹരജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജി തള്ളുകയായിരുന്നു.
കഴിഞ്ഞ ജൂണിലാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസ്സുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ച ശേഷം കൊന്നുകെട്ടിതൂക്കിയത്. പ്രതി അർജുനെ ഉടനെ പിടികൂടിയ പൊലീസ് ബലാത്സംഗം, കൊലപാതകം, പോക്സോ വകുപ്പുകൾ ചുമത്തി 45 ദിവസത്തിനകം തന്നെ കുറ്റപത്രം നൽകുകയും ചെയ്തു. എന്നാൽ കേസ് കൂടുതൽ ബലപ്പെടുത്തുന്ന പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തിയില്ല. പ്രതി അർജുനും ഇതേ വിഭാഗത്തിൽപ്പെട്ടയാളാണെന്ന ധാരണയിലാരുന്നു ഈ വകുപ്പ് ഒഴുവാക്കിയത്. എന്നാൽ വർഷങ്ങൾക്ക് മുമ്പെ പ്രതി അർജുന്റെ കുടുംബം മതംമാറിയതാണ്. ഇക്കാര്യം പെൺകുട്ടിയുടെ മാതാപിതാക്കാളും, പൊതുപ്രവർത്തകരും ചൂണ്ടിക്കാട്ടിയിട്ടും വകുപ്പ് ചേർക്കാൻ തയ്യാറായില്ല. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. ഇതോടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അർജുന് എതിരെ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.
28.73°C








