Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫോർട്ടുകൊച്ചി നമ്പർ 18  ഹോട്ടലിലെ പോക്സോ കേസിൽ പ്രതികളായ റോയി വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവ‍ർക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. വയലാട്ടിന്റെ ഇടക്കൊച്ചിയിലെ വീട്ടിൽ പോലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. പ്രതികൾ ഇപ്പോൾ ഒളിവിൽ ആണെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം  ഹൈക്കോടതി തള്ളിയിരുന്നു. ഇന്നലെയും പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമ ദേവിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ച് നൽകിയിരുന്നു.

അതേ സമയം പോക്സോ കേസ്  കെട്ടിച്ചമച്ചതാന്നെന്നായിരുന്നു നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തന്നോട് ശത്രുതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനും ഇതിന് പിറകിലുണ്ടെന്നും റോയ് നല്കിയ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. പരാതിക്കാർ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ പ്രതികളുടെ സഹായി അ‌ഞ്ജലിയാണ് തങ്ങളെ  ഹോട്ടലിലേക്ക് എത്തിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരുന്നു. വയനാട് സ്വദേശിനിയായ പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയി വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് നടപടി തുടങ്ങിയിരുന്നു.

സംഭവത്തിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയുടെ രഹസ്യമൊഴിയും  അന്വേഷണ സംഘം രേഖപ്പെടുത്തിയട്ടുണ്ട്. സൈജുവിൻ്റെ സുഹൃത്തായ  മറ്റൊരു യുവതിയും കേസിൽ പ്രതിയാണ്. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയത്. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തൻറെ പേര് മനപൂ‍ർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.

Readers Comment

Add a Comment