Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:20 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിലെ പ്രതികളായ ഉടമ റോയ് വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്ത്രീയെന്ന പരിഗണന നൽകിയാണ് അഞ്ജലിയ്ക്ക് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. ജസ്റ്റീസ് പി.ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് പോക്സോ ചുമത്തിയത്. 2021 ഒക്ടോബറിൽ ഹോട്ടലിൽ വെച്ച് റോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തി. പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്നിന് നമ്പർ 18 ഹോട്ടലിൽ നിന്ന് മടങ്ങിയ മോഡലുകൾ വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെയാണ് റോയ് വയലാട്ടിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽ നടന്ന പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ച കേസിലായിരുന്നു റോയിയുടെ അറസ്റ്റ്. മോഡലുകൾ സഞ്ചരിച്ചിരുന്ന വാഹനത്തെ റോയിയുടെ സുഹൃത്ത് സൈജു പിന്തുടർന്നിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ നിസാരമല്ലെന്ന് പെൺകുട്ടിയുടെ മൊഴി പരിശോധിച്ച ശേഷം കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. കുട്ടിയെ സ്വാധീനിച്ച് കൊണ്ടുപോയി ലൈഗീകചൂഷണത്തിന് വിധേയമാക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി മൊഴി വായിച്ചതിൽ നിന്ന് മനസിലായെന്നും കോടതി പറഞ്ഞു. സംശയകരമായ പല സാഹചര്യങ്ങളും മൊഴിയിൽ നിന്ന് അനുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങൾക്ക് എതിരായ പരാതി  ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും 3 മാസം കഴിഞ്ഞാണ് പെൺകുട്ടിയും അമ്മയും പരാതി നൽകിയതെന്നത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടയിൽ വാദിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചു. എന്നാൽ ഇത് കണക്കിലെടുതിരുന്ന കോടതി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു. 

Readers Comment

Add a Comment