Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:34 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉക്രൈൻ നഗരമായ സുമിയിൽ നിന്നുള്ള ഒഴിപ്പിക്കൽ ഇന്ത്യൻ എംബസി നിർത്തിവെച്ചു. റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ പരാജയമാണെന്ന് കാണിച്ചാണ് ഇന്ത്യക്കാരെ സുമി നഗരത്തിൽ നിന്നും ഒഴിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുന്നത്. കുറച്ചുകൂടി കാത്തിരിക്കണമെന്ന് വിദ്യാർഥികളോട് എംബസി അധികൃതർ. എത്രയുംവേഗം ഒഴിപ്പിക്കലിന് സാഹചര്യമൊരുക്കുമെന്നും അറിയിപ്പ്. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​സ് പോ​കേ​ണ്ട വ​ഴി​ക​ളി​ൽ സ്‌​ഫോ​ട​നം ന​ട​ന്നു. മലയാളികൾ അടക്കം ആയിരത്തിലേറെ ഇന്ത്യക്കാർ യുദ്ധഭൂമയിൽ കുടുങ്ങിക്കിടക്കവെയാണ് കേന്ദ്രത്തിൻറെ തീരുമാനം. അതേസമയം, ഖാർകിവിൽനിന്നും പിസോച്ചിനിൽനിന്നും ഇന്ത്യക്കാരെ മിക്കവാറും പൂർണമായി ഒഴിപ്പിച്ചെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു. ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിൽ എത്തിയതായും യുക്രെയ്നിൽ ഇപ്പോഴും തങ്ങുന്ന ഇന്ത്യക്കാർ ഞായർ രാത്രിയോടെ ബുഡാപെസ്റ്റിൽ എത്തണമെന്നും ഹംഗറിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. 

യുക്രെയ്നിൽ വെടിവയ്പിൽ പരുക്കേറ്റ ഇന്ത്യൻ വിദ്യാർഥിയെ ഇന്ന് നാട്ടിലെത്തിക്കും. ഹർജ്യോത് സിങ്ങുമായി  വ്യോമസേനാ വിമാനം ഉടൻ യാത്രതിരിക്കും. വൈകിട്ട് ആറുമണിയോടെ വ്യോമസേനാ വിമാനത്തിൽ  ഡൽഹിയിൽ എത്തും. ഇതിനിടെ, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഹങ്കറിയിൽ നിന്ന്  160 വിദ്യാർഥികൾ പുലർച്ചെ ഡൽഹിയിലെത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ടെലിഫോൺ സംഭാഷണം 50 മിനിറ്റോളം നീണ്ടുനിന്നു. ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി ചർച്ചകൾ നടത്തണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ചതിനും സുരക്ഷിത ഇടനാഴിക്കും പുടിന് മോദി നന്ദി അറിയിച്ചു.

Readers Comment

Add a Comment