Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Light Rain
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസിയിൽ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടാകുന്നത് ഒരു പുതുമ ഉള്ള കാര്യമല്ല. സ്ത്രീകൾ ഇതിനെതിരെ ബസിൽ നിന്ന് പ്രതികരിക്കുന്നതും പുതുമയുള്ളതല്ല. എന്നാൽ ബസിലെ കണ്ടക്ടറും മറ്റ് ജീവനക്കാരും കണ്മുന്നിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഇടപെടാതെയും പ്രതികരിക്കാതെയും ഇരിക്കുന്നത് നടപടി ഉണ്ടാവേണ്ട കാര്യം തന്നെയാണ്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെയാണ് അധ്യാപികയ്ക്ക് നേരെ അതിക്രമം ഉണ്ടായി. എറണാകുളത്തിനും തൃശൂരിനും ഇടയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്നയാൾ കടന്നു പിടിച്ചെന്നാണ് അധ്യാപികയുടെ പരാതി. പക്ഷെ അതിക്രമത്തിനെതിരെ പ്രതികരിച്ചിട്ടും കണ്ടക്ടർ ഉൾപ്പടെ ആരും പിന്തുണച്ചില്ലെന്നും അദ്ധ്യാപിക പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു യുവതി ആദ്യം പ്രതികരിച്ചത്. ഉറങ്ങി കിടക്കുന്ന സമയത്ത് പിന്നിൽ ഇരിക്കുകയായിരുന്ന യാത്രക്കാരൻ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടർ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്നും കണ്ടക്ടർ വേദനിപ്പിച്ച് സംസാരിച്ചെന്നും അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഇയാൾക്കെതിരെ കെഎസ്ആർടിസിക്കും പൊലീസിനും പരാതി നൽകുമെന്നും അദ്ധ്യാപിക കൂട്ടിച്ചേർത്തു.

സംഭവത്തിൽ കണ്ടക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കണ്ടക്ടർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും അയാൾ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ കുറ്റമാണെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നം ഗൗരവമായി എടുക്കുന്നെന്നും വിശദമായ റിപ്പോർട്ട് കെ.എസ്.ആർ.ടി.സി എം.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു പ്രതികരിച്ചു. 

അതിക്രമത്തേക്കാൾ മുറിവേൽപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായില്ലെന്നും അധ്യാപിക പറഞ്ഞിരുന്നു. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ട് പൊലീസിൽ അറിയിക്കുന്നതിന് പകരം പ്രശ്നം ഒതുക്കി തീർക്കാനാണ് ശ്രമിച്ചതെന്നും അധ്യാപിക പറഞ്ഞു. രാത്രിയിൽ ഹൈവേ പൊലീസ് നിൽക്കുന്നിടത്ത് വാഹനം നിർത്തിയപ്പോഴും പരാതി സ്വീകരിച്ച് നിയമനടപടിയിലേക്ക് കടക്കാൻ തയ്യാറായില്ലെന്ന് അധ്യാപിക പറഞ്ഞു. തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ സംഭവത്തിനെതിരെ പ്രതികരിച്ചില്ലെന്നും അതാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അധ്യാപിക പറയുകയുണ്ടായി. മന്ത്രി ആൻറണി രാജു വിളിച്ച് സംസാരിച്ചതായും കണ്ടക്ടർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയെന്നും അധ്യാപിക പ്രതികരിച്ചു.

Readers Comment

Add a Comment