Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:42 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ. യുദ്ധം തുടങ്ങി പത്താം ദിവസമാണ്‌ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. വോൾനോവോഗ, മരിയോപോൾ എന്നീ രണ്ട് പ്രധാന മേഖലകളിലാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ, ഉക്രൈൻ പ്രാദേശികസമയം രാവിലെ 10 മണിയോടുകൂടി വെടിനിർത്തൽ നിലവിൽ വരും. ഉക്രൈനിൽ രക്ഷാപ്രവർത്തനം എളുപ്പമാക്കാനാണ് റഷ്യയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിരിക്കുന്നത്. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. രക്ഷാപ്രവർത്തനത്തിനായി മോസ്കോയും കീവും വെടിനിർത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് മരിയുപോൾ മേയർ അറിയിച്ചു. തുറമുഖ നഗരമായ മരിയുപോൾ വളഞ്ഞ റഷ്യൻ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. വൈദ്യുതി, വെള്ളം, ഭക്ഷണം തുടങ്ങിയവയുടെ വിതരണം നിലച്ചു. രണ്ടാം ലോകമഹായുദ്ധത്തെകാലത്തെ സമാനമായ നടപടിയാണ് റഷ്യയുടേതെന്ന് ആരോപണമുയർന്നു. വെടിനിർത്തലിന്റെ സമയപരിധിയെ സംബന്ധിച്ച് റഷ്യൻ അധികൃതർ പ്രതികരിച്ചിട്ടില്ല. എന്നാൽ, ആറ് മണിക്കൂർ സമയത്തേക്ക് വെടിനിർത്തൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്ൻ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിന് പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളുൾപ്പെടെയുള്ളവർ കൂടുതലായും കുടുങ്ങിക്കിടക്കുന്ന പ്രദേശമാണ് ഖാർക്കീവ്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ വെടിനിർത്തൽ കൂടുതൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ കുടുങ്ങിയവരെ മാനുഷിക പരിഗണന നൽകി പുറത്തെത്തിക്കണമെന്ന് മേയർ വഡിം ബോയ്ഷെങ്കോ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വെടിനിർത്തുന്നതിനും ആളുകൾ നഗരം വിടാനും ആഹ്വാനമുണ്ടായത്. അതേസമയം യുക്രെയ്നിലെ ബാക്കി നഗരങ്ങളിൽ പോരാട്ടം തുടരുകയാണ്. ഓപ്പറേഷൻ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളിൽ 25000ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാർത്ഥികൾ സുമി, ഖാർകീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്.

Readers Comment

Add a Comment