Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്ഷേത്ര പൂജാരി അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോസ്‌കോ) 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു എൻജിഒയിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.  തിരുപ്പൂർ പോലീസ് ഐപി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. ക്ഷേത്ര പൂജാരി ഫേസ്ബുക്കിൽ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. കുട്ടികളെ അശ്ലീല ചിത്ര നിർമാണത്തിന് ഉപയോഗിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. എൻജിഒയുടെ റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടറിൻറെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് സംഘം ലോക്കൽ പോലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രതി അറസ്റ്റിലായി.

പോലീസ് പറയുന്നതിനനുസരിച്ച് പൂജാരി ഫേസ്ബുക്കിലാണ് അശ്ലീല ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്. ഉദുമൽപേട്ടയിലെ അഗ്രഹാര തെരുവിലാണ് ഇയാൾ താമസിച്ചിരുന്നത്. വെങ്കിട്ടപുരം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. 

Readers Comment

Add a Comment