Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറച്ച് ആദ്യമായി തുറന്ന് പറയാനൊരുങ്ങി ആക്രമണത്തിനിരയായ നടി. പ്രമുഖ മാധ്യമ പ്രവർത്തക ബർഖാ ദത്ത് ആണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ബർഖാ ദത്ത് നടത്തുന്ന 'വി ദ വുമൻ ഓഫ് ഏഷ്യ' കൂട്ടായ്മുടെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടായിരിക്കും നടിയുടെ പ്രതികരണം. 'നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസിൽ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവർ പറയുന്നു' എന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചുകൊണ്ടാണ് ബർഖാ ദത്ത് വാർത്ത പുറത്തു വിട്ടത്. മാർച്ച് ആറിന് രണ്ട് മണിയോടെ നടിയുടെ വെളിപ്പെടുത്തൽ ഉണ്ടായേക്കും. 

നടിയെ കൂടാതെ ശ്വേത ബച്ചൻ, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, അസ്മ ഖാൻ, ഇന്ദിര പഞ്ചോലി, സപ്‌ന, മോനിക്ക, നവ്യ നന്ദ, ഡോ. ജോൺ ബെൻസൺ, അമീര ഷാ, ഡോ. ഷാഗുൻ സബർവാൾ, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കർ, രാഗിണി ശങ്കർ, നന്ദിനി ശങ്കർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് നടി തനിയ്ക്ക് നേരിടേണ്ടി വന്ന ആക്രമത്തെ കുറിച്ച് മനസ്സ് തുറക്കാൻ പോകുന്നത്. കഴിഞ്ഞ 5 വർഷമായി താരം ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. പരിപാടിയെ സംബന്ധിച്ച വീഡിയോ നടി ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായിരുന്ന ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് ഉൾപ്പെടെയുള്ളവർ ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു ഉൾപ്പെടെ കലാ-സാംസ്‌കാരിക-കായിക-വ്യവസായിക രംഗത്ത് ചരിത്രം കുറിച്ച വനിതകളും ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 

ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായിരുന്ന ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ് ഉൾപ്പെടെയുള്ളവർ ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു ഉൾപ്പെടെ കലാ-സാംസ്‌കാരിക-കായിക-വ്യവസായിക രംഗത്ത് ചരിത്രം കുറിച്ച വനിതകളും ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അടുത്തിടെയാണ് അതിജീവനശ്രമങ്ങളേക്കുറിച്ച് നടി സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞത്.  ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നായിരുന്നു നടി അന്ന് വ്യക്തമാക്കിയത്. തൃശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്ത സംഭവം ഉണ്ടായത്. 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. കേസിൽ നടൻ ദീലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാൻ വാടകഗുണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.

കേസിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ സാക്ഷികൾ കൂട്ടമായി കൂറുമാറിയത് പിന്നീട് വലിയ തോതിൽ കേരളം ചർച്ച ചെയ്തിരുന്നു. ഇതിനൊപ്പം പ്രോസിക്യൂട്ടർമാർ നിരന്തരം രാജി വയ്ക്കുന്ന സാഹചര്യവും ഉണ്ടായി. വിചാരണ കോടതിക്ക് എതിരെയും പ്രോസിക്യൂഷൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതുവരെ കേസിൽ 203 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇനി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെയാണ് വിസ്തരിക്കാനുളളത്.ഇതിനിടെ കേസ് നിർണായക ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ കേസ് വീണ്ടും പൊതു ശ്രദ്ധയിലേക്ക് എത്തുകയും ചെയ്തു. പിന്നാലെയാണ് ഇപ്പോൾ ആക്രമിക്കപ്പെട്ട നടി തന്നെ പുറത്ത് പ്രതികരണവുമായി രംഗത്ത് വരുന്നത്.

Readers Comment

Add a Comment