Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് നേരെ ആക്രമണം. ഗർഭിണിയായ വിദ്യാർത്ഥിനിയെ ചവിട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികൾ ഭർത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. പാലാ സ്വദേശികളായ അഖിൽ, ജിൻസി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നൽകിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഭർത്താവിനെ അടിച്ചു വീഴ്ത്തിയത് തടയാൻ ചെന്നപ്പോഴാണ് ജിൻസിക്ക് നേരെയും ആക്രമണം ഉണ്ടായത്. വർക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ്, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, വർക്ക്ഷോപ്പിലെ തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി അടക്കമുള്ള നിർണായക തെളിവുകളും പൊലീസ് പരിശോധിച്ചതായി വിവരമുണ്ട്. വയറിന് ചവിട്ടേറ്റ 6 മാസം ഗർഭിണിയായ ജിൻസി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റതിനെ തുടർന്ന് ജിൻസിക്ക് രക്തസ്രാവം ഉണ്ടായതായി വിവരമുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ജിൻസിയും ഭർത്താവും വർക്ഷോപ്പിന് മുന്നിലൂടെ നടന്ന് പോകുമ്പോൾ ആയിരുന്നു പ്രതികൾ അസഭ്യം പറഞ്ഞത്. ഇത് വാക്കേറ്റത്തിലേക്കും തുടർന്ന് സംഘർഷത്തിലേക്കും കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ ഭർത്താവായ അഖിലിനെ സംഘം ക്രൂരമായി മർദ്ദിച്ചു. അടി കൊണ്ട് അഖിൽ നിലത്തുവീണതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംഘർഷമുണ്ടായത് പിന്നാലെ പോലീസിനെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഇത് തടഞ്ഞതായി യുവതിയും യുവാവും പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് വരുന്നതിന് തൊട്ടു മുൻപ് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് വാഹനത്തിൽ കടന്നതായി പാലാ പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ പോലീസ് പ്രതികൾക്കായി ശക്തമായ അന്വേഷണത്തിലായിരുന്നു. തുടർന്ന് രാത്രി വൈകി മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
23.82°C








