Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വ്ലോഗർ റിഫ മെഹ്നുവിൻറെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. സംഭവത്തിൽ കൂടുതൽ അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോ കോളിലൂടെ ബന്ധുക്കളോട് സംസാരിച്ച റിഫ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ബന്ധുക്കൾ. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നും ബന്ധുക്കൾ പറയുന്നു. റിഫയുടെ ഭർത്താവിനെതിരെയും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.വ്‌ലോഗർ ജോലിയും അതുവഴിയുള്ള പ്രശസ്തിയും ഭർത്താവിനെ ചൊടിപ്പിച്ചിരുന്നതായും ഇതു മാനസികവിഷമത്തിനിടയാക്കിയതായും ബന്ധുക്കൾ പറയുന്നു.
കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് ഇന്ന് പുലർച്ചെയാണ് ദുബായിൽനിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ആയിരുന്നു ഖബറടക്കം. തിങ്കളാഴ്ച രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്. കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് പോയത്.
അതേസമയം ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബാലുശേരി പോലീസ് അറിയിച്ചു. ആൽബം നടികൂടിയായ റിഫ മെഹ്നുവിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ദിവസങ്ങൾക്ക് മുൻപ് പോലും സമൂഹമാധ്യമങ്ങളിൽ റിഫയും ഭർത്താവും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏകമകനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം നിർത്തിയാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് റിഫ ദുബൈയിൽ തിരിച്ചെത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. വിവാഹശേഷം സോഷ്യൽ മീഡിയയിൽ സജീവമായ റിഫ, മെഹ്നു ചാനൽ എന്ന പേരിൽ വ്‌ലോഗിങ് ആരംഭിച്ചു. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, യാത്രകൾ എന്നിവയായിരുന്നു റിഫയുടെ വ്‌ലോഗുകളിലെ ഉളളടക്കങ്ങൾ. റിഫയ്‌ക്കൊപ്പം ഭർത്താവ് മെഹ്നുവും വ്‌ലോഗുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു.
23.68°C








