Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:16 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിഎംകെ വനിതാ നേതാവായ ആർ. പ്രിയ ചെന്നൈ മേയർ പദവിയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇതോടെ ആർ പ്രിയ ചെന്നൈയുടെ ചരിത്രത്തിലെ ആദ്യത്തെ ദളിത് മേയറാവും. തമിഴ്നാട്ടിൽ അടുത്തിടെ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വനിതയ്ക്ക് മേയർ പദവി സംവരണം ചെയ്തുകൊണ്ട് കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാകാനുള്ള അവസരമാണ് പ്രിയയ്ക്ക് ലഭിച്ചത്. പ്രിയയുടെ പിതാവ് ആർ രാജൻ ഡി.എം.കെയുടെ ഏരിയ സഹ സെക്രട്ടറിയാണ്. പതിനെട്ട് വയസ്സ് മുതൽ പാർട്ടി പ്രവർത്തകയായ പ്രിയയുടെ പ്രിയയുടെ ആദ്യ ഔദ്യോഗിക പദവിയാണിത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ അധികാരത്തിലെത്തിയതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തനിക്ക് പ്രേരണയായതെന്ന് പ്രിയ പറയുന്നു. മുഖ്യമന്ത്രി ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നത് താൻ കണ്ടുവെന്നും അതിന്റെ ഭാഗമാകാൻ താൻ ആഗ്രിഹച്ചുവെന്നും പ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

വടക്കൻ ചെന്നൈയിൽ 74-ാം വാ‍ർഡിൽ നിന്നാണ് ആ‍ർ പ്രിയ ഇക്കുറി ഡിഎംകെ സ്ഥാനാ‍ർത്ഥിയായി മത്സരിച്ച് ജയിച്ചത്. ഈ മേഖലയിൽ നിന്നും മേയ‍ർ പദവിയിലേക്ക് എത്തുന്ന ആദ്യ വനിത കൂടിയാണ് പ്രിയ. ചെന്നൈ ന​ഗരത്തിൻ്റെ പകിട്ടുകളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന ഒരു മേഖലയാണ് വടചെന്നൈ എന്നറയിപ്പെടുന്ന വടക്കൻ ചെന്നൈ. തമിഴ് സിനിമകളിൽ റൗഡികളുടേയും ​ഗുണ്ടകളുടേയും കോട്ടയായിട്ടാണ് ഈ പ്രദേശത്തെ പതിവായി ചിത്രീകരിക്കാറുള്ളത്. 

Readers Comment

Add a Comment