Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചിയിലെ അപ്പാർട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂർ സ്വദേശിനി നേഹയുടെ മുറിയിൽനിന്നു ലഭിച്ച മയക്കുമരുന്ന് എത്തിച്ചത് മരണ സമയം അപ്പാർട്മെന്റിൽ ഉണ്ടായിരുന്ന അബ്ദുൾ സലാം ആണെന്ന് തെളിഞ്ഞു. നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശി സിദ്ധാർഥ് നായരുടെ അടുത്ത സുഹൃത്താണ് അബ്ദുൽ സലാം എന്നാണ് സൂചന. നേഹയുടെ മരണത്തെ തുടർന്ന് സിദ്ധാർഥ് ഒളിവിൽ ആയിരുന്നു, എന്നാൽ എളമക്കര പോലീസ് ഇന്നു രാവിലെ സിദ്ധാർത്ഥിന്റെ ചോദ്യം ചെയ്തു വിട്ടയകച്ചതായാണ് റിപ്പോർട്ടുകൾ. ഇയാളിൽനിന്നു നിർണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ഫെബ്രവരി 28ന് ഉച്ചയ്ക്കാണ് പോണേക്കരയിലുള്ള അപ്പാർട്ട്മെൻറിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന നേഹ ആറു മാസം മുമ്പാണ് സിദ്ധാർഥുമൊത്തു കൊച്ചിയിൽ താമസം തുടങ്ങിയത്. ദമ്പതികളെന്നു പറഞ്ഞാണ് അപ്പാർട്ട്മെൻറ് വാടകയ്ക്കെടുത്തത്. താഴത്തെ നിലയിൽ താമസിച്ചിരുന്ന ഇവർക്കു മറ്റുള്ളവരുമായി ബന്ധമൊന്നും ഇല്ലായിരുന്നു. ഐടി ഉദ്യോഗസ്ഥർ എന്നാണ് ഇവർ അയൽക്കാരോടു പറഞ്ഞിരുന്നത്.
വരും ദിവസങ്ങളിലുമായി നേഹയുടെ കൂടുതൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്യും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും മരിച്ച നേഹ ഉൾപ്പെടെയുള്ളവർക്കു ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നേഹയുടെ പോസ്റ്റ്മോർട്ട് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ. മരണത്തിനു മുമ്പ് ആത്മഹത്യ സൂചന നൽകി നേഹ സുഹൃത്തുക്കൾക്ക് അയച്ചതായി പറയുന്ന സന്ദേശവും പോലീസ് പരിശോധിക്കുന്നുണ്ട്. അസമയത്ത് ഇവരുടെ അപ്പാർട്മെന്റിൽ പലരും വന്നു പോകുന്നത് അയൽവാസികൾ മൊഴി നൽകിയിരുന്നു.
കഴിഞ്ഞ 25ന് സിദ്ധാർഥ് നേഹയുമായി പിണങ്ങി കാസർഗോഡേക്കു പോയതായാണ് വിവരം. മരിച്ച ദിവസം നേഹയ്ക്കൊപ്പം സിദ്ധാർഥിൻറെ സുഹൃത്തായ നെട്ടൂർ സ്വദേശി അബ്ദുൽ സലാം ആയിരുന്നു ഉണ്ടായിരുന്നത്. ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്തുപോയി വന്ന സമയത്താണ് നേഹ മരിച്ചതെന്നാണ് പറയുന്നത്. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സിദ്ധാർഥിനെ പോലീസ് ഫോണിൽ ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അപ്രകാരമാണ് അയാൾ ചോദ്യം ചെയ്യലിനു ഹാജരായത്. അതേസമയം, നേഹയുടെ മരണം അറിഞ്ഞെത്തിയ പോലീസ് സമീപത്തുനിന്ന് 8 ഗ്രാം എംഡിഎംഎ ഗുളികകളും 380 മില്ലിഗ്രാം വെള്ള രൂപത്തിലുള്ള എംഡിഎംഎയുമാണ് അബ്ദുൾ സലാമിനെ അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് അബ്ദുൾ സലാം പരിഭ്രാന്തനായതിനെത്തുടർന്നായിരുന്നു പോലീസ് കാർപരിശോധിച്ചു ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇയാൾക്കൊപ്പം മറ്റു രണ്ടു പേരും കാറിൽ ഉണ്ടായെങ്കിലും ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ഇവരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും.
28.73°C








