Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചിയിൽ ടാറ്റൂ സൂചി മുനയിൽ നിർത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. കൊച്ചിയിൽ പ്രവർത്തിച്ച് വരുന്ന പ്രമുഖ ടാറ്റൂ സ്റ്റുഡിയോ ആയ ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷ് പി എസ്സിനെതിരെയാണ് മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയത്.. അടച്ചിട്ട മുറിയിൽനിന്ന് ലൈംഗികചുവയോടെ സംസാരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ടാറ്റൂ ചെയ്യുന്നതിനിടെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയായ യുവതി ആരോപിച്ചത്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അമ്മ ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് ഇയാൾ തന്നെ വിട്ടതെന്നും യുവതി പോസ്റ്റിൽ പറയുന്നു. പീഡനവിവരം റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തിൽ സ്വന്തം അനുഭവം യുവതി പങ്കുവച്ചതിന് പിന്നാലെ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ സമാന ആരോപണം ഉന്നയിച്ചു. കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവർ ഒരു അഭിഭാഷകയെ സമീപിച്ചപ്പോൾ സാക്ഷിയില്ലാത്തതിനാൽ നീതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റിൽ വിവരിക്കുന്നു.
ആദ്യമായി ടാറ്റൂ ചെയ്തതുകൊണ്ടുതന്നെ ഇത് ഏത് തരത്തിലാകുമെന്ന് അറിയില്ലായിരുന്നു. ഇടുപ്പിനോട് ചേർന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിൽ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആർട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാൻ ആരംഭിച്ചു. ടാറ്റൂ ചെയ്യുന്നതിനിടയിൽ നിരവധി ലൈംഗിക ചൊവ്വയുള്ള ചോദ്യങ്ങളും ഇയാൾ ചോദിച്ചതായി പോസ്റ്റിൽ പറയുന്നു. ചോദ്യങ്ങൾക്ക് പിന്നാലെ തന്റെ വസ്ത്രം അഴിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. എന്നും യുവതി പോസ്റ്റിലൂടെ വ്യക്തമാക്കി. സെലിബ്രിറ്റികളടക്കം നിരവധി പ്രമുഖർ ഇവിടെ ടാറ്റു ചെയ്യുന്നത് കണ്ടാണ് താനും സുജീഷിനെ ബന്ധപ്പെട്ട് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. പിന്നാലെ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇവർ തുറന്നെഴുതി. സുജീഷിന്റെ പേരും ഇൻസ്റ്റഗ്രാം ഐ ഡി അടക്കം പങ്കുവച്ചാണ് യുവതി രംഗത്തിത്തിയത്.
23.13°C








