Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുക്രെയ്നിൽ ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൂടി മരിച്ചു. വിനിസിയ മെഡിക്കൽ കോളജിലെ വിദ്യാർഥി ചന്ദൻ ജിൻഡാളാണ്  മരിച്ചത്. തളർന്നുവീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു. പഞ്ചാബ് സ്വദേശിയാണ് ചന്ദൻ. മസ്തിഷ്കാഘാതത്തെത്തുടർന്നാണ് (Ischemia Stroke) ചന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി കോമയിൽ അബോധാവസ്ഥയിലായിരുന്നു ചന്ദൻ എന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്. അതീവഗുരുതരാവസ്ഥയിലായിരുന്നതിനാൽത്തന്നെ ചന്ദനെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമായിരുന്നില്ല. നില വഷളായതോടെ പ്രാദേശിക സമയം ഉച്ചയോടെ ചന്ദൻറെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ഇന്നലെ ഖാർകീവിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡർ കൊല്ലപ്പെട്ടിരുന്നു. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ട് സമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം നടന്നത്. പ്രദേശത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപ്പേരാണ്. ഇതിനിടെ റഷ്യ യുക്രൈൻ രണ്ടാം വട്ട ചർച്ച അനിശ്ചിതത്വത്തിൽ ആണ്. യുക്രൈൻ പ്രതിനിധികൾ ചർച്ചയ്ക്കെത്തുമോ എന്ന് ഉറപ്പില്ലെന്ന് റഷ്യ അറിയിച്ചു. 

Readers Comment

Add a Comment