Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:17 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുദ്ധഭൂമിയായ യുക്രൈനിൽ നിന്ന് ഓപറേഷൻ ഗംഗ എന്ന പേരിലുള്ള ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യത്തിലൂടെ ഇതുവരെ 1400നടുത്ത് ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്ര സർക്കാർ. ഇന്ത്യൻ പൗരന്മാരുമായി ഇതുവരെ 6 വിമാനങ്ങളാണ് യുക്രൈനിൽ നിന്ന് എത്തിയിട്ടുളളത്. നാല് വിമാനങ്ങൾ റൊമേനിയയിലെ ബുചാറെസ്റ്റിൽ നിന്നും രണ്ട് വിമാനങ്ങൾ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നും ആണ് വന്നിരിക്കുന്നത് എന്ന് വിദേശ വകുപ്പിലെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. യുദ്ധ ഭൂമിയായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ എത്ര വിമാനങ്ങൾ വേണമെങ്കിലും ഏർപ്പെടുത്തുമെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് അറിയിച്ചു. ദില്ലിയിൽ ഓപറേഷൻ ഗംഗയെ കുറിച്ച് വിശദീകരിക്കുന്നതിന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. 1396 വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചെത്തിച്ചെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പോളണ്ട് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. നിരവധി വിദ്യാർത്ഥികൾ കീവ് വിട്ടു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കീവിലുള്ളവർക്ക് ട്രെയിനിൽ പടിഞ്ഞാറൻ മേഖലയിൽ എത്തണം. അടുത്ത 24 മണിക്കൂറിൽ 3 വിമാനങ്ങൾ തിരിച്ചെത്തും. എത്ര വിമാനങ്ങൾ വേണമെങ്കിലും ഏർപ്പെടുത്തും. അതിർത്തി കടക്കുന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും മന്ത്രാലയം അധികൃതർ പറഞ്ഞു. യുക്രൈൻ വിട്ട് പോരുന്നവർ നേരിട്ട് അതിർത്തിയിലേക്ക് വരാൻ പാടില്ലെന്നും അധികാരികളുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ അനുസരിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യ യുക്രൈന് സഹായം എത്തിക്കാനും തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈൻ അംബാസിഡറുടെ അഭ്യർത്ഥന പ്രകാരം മരുന്നുകൾ അടക്കമുളള സഹായമാണ് ഇന്ത്യ നൽകുക. 

കീവിൽ നിന്ന് ട്രെയിനുണ്ടെന്ന് അറിഞ്ഞ് റെയിൽവെ സ്റ്റേഷനിലെത്തിയ ഇന്ത്യാക്കാരെ ട്രെയിനിൽ പ്രവേശിപ്പിച്ചില്ലെന്ന പരാതികളും ഉയരുന്നുണ്ട്. മലയാളി വിദ്യാർത്ഥികളാണ് ഇന്ത്യാക്കാർക്ക് പ്രവേശനം നൽകുന്നില്ലെന്ന് പരാതിപ്പെട്ടത്. കീവിലെ റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, റെയിൽവെ സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചത് ഇന്ത്യൻ എംബസിയാണെന്നും എന്നാൽ യാത്രാ സൗകര്യം എംബസി അധികൃതർ ഉറപ്പാക്കിയില്ലെന്നുമാണ് ഇപ്പോഴുയരുന്ന പരാതി. 

Readers Comment

Add a Comment