Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ത്യശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ എസ് സുനില്കുമാറിനെ സസ്‌പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാല വിസിയുടേതാണ് നടപടി. സുനിൽകുമാർ കാമ്പസിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. സുനിൽകുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാൽസംഗ കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അധ്യാപകനെ പുറത്താക്കും വരെ പഠിപ്പ് മുടക്കുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.
സ്കൂൾ ഓഫ് ഡ്രാമയിലെ ഡീൻ എസ് സുനിൽ കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പീഡനത്തിനിരയായ പെൺകുട്ടി ഉന്നയിച്ചിരിക്കുന്നത്. മൂന്ന് മാസം മുൻപ് തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിംഗ് ഫാക്കൽട്ടിയായി എത്തിയ അധ്യാപകൻ ഒരു പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി. ഒരേ പെൺകുട്ടിയെ തന്നെ അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ഒരിക്കൽ അകാരണമായി അടിക്കുകയും ചെയ്‌തതായിരുന്നു സംഭവം. ഇതിനെതിരെ വകുപ്പ് മേധാവിയോടടക്കം മുതിർന്ന അദ്ധ്യാപകരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നു. പക്ഷെ ഫലമുണ്ടായില്ല. ഇതിനിടെയാണ് മറ്രൊരദ്ധ്യാപകനായ എസ് സുനിൽകുമാർ വിദ്യാർത്ഥിനിക്ക് പിന്തുണയുമായി എത്തിയത്. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗികചുവയോടെ പെൺകുട്ടിയെ വിളിച്ച് സംസാരിസിച്ചിരുന്നു. അപമാനം നേരിട്ട പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ അദ്ധ്യാപകൻ ബലപ്രയോഗത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെതുടർന്ന് മാനസിക സമ്മർദ്ദം സഹിക്കാനാവാതെ വന്ന പെൺകുട്ടി ഫെബ്രുവരി 13ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതോടെയാണ് അദ്ധ്യാപകനെതിരെ ശക്തമായ നടപടിയുണ്ടാകും വരെ സമരം നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
വിദ്യാർത്ഥികൾ ഉന്നതരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ അധ്യാപകനെ അറസ്റ്റ് ചെയ്യുകയോ കോളജിൽ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ല. പരാതി നൽകാൻ എത്തിയപ്പോൾ വിദ്യാർഥിനിയോട് സ്റ്റേഷൻ എസ് ഐ മോശമായി പെരുമാറിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
23.82°C








