Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു. ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നെഞ്ചുവേദനയെ തുടർന്ന് സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെ 10:30 ഓടെയാണ് സുരേഷ് മരിച്ചത്. മരണവിവരം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. കസ്റ്റഡി മരണമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. തിരുവല്ലത്ത് വെച്ച് ദമ്പതികളെ ആക്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം 5 പേരെ കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ രാത്രി 8 :30 ഓടെയാണ് സുരേഷിനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടുവന്നു. ഇന്ന് രാവിലെ 9 മണിയോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളർച്ചയും ഉണ്ടായി.തുടർന്ന് ഇയാളെ ആദ്യം പൂന്തുറ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായതിനാൽ അനന്തപുരിയി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. കസ്റ്റഡിയിൽ എടുത്ത ഉടനെ പ്രതികളെ വൈദ്യപരിശോധന നടത്തിയിരുന്നു, അതിൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല.
ഇന്നലെ വൈകുന്നേരം ജഡ്ജിക്കുന്നിലെത്തിയ ദമ്പതികളെയാണ് സുരേഷ് ഉൾപ്പെടുന്ന കൂട്ടം ആക്രമിച്ചത്. ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും അമിതമായി മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. കുടുംബത്തെ ഇവർ തടഞ്ഞു വെക്കുകയും ആക്രമിക്കുകയും ഒരു പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഹൃദയാഖാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
23.68°C








