Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:17 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോളിയോ മരുന്ന് വിതരണത്തിനിടെ മദ്യപിച്ചെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ സുമൻ ജേക്കബിനെ പോലീസ് അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ സുമൻ ജേക്കബ് ചുമതല ഉണ്ടായിരുന്ന രണ്ട് ബൂത്തുകളിൽ വിതരണത്തിനുള്ള മരുന്ന് നൽകാതെ ഐസ് കൂട് മാത്രം നൽകുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് എസ്ഐ ടോൾസൺ പി.തോമസ് ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെയാണ് സുമൻ ജേക്കബിനെ അറസ്റ്റു ചെയ്തത്. മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്കു രേഖാമൂലം റിപ്പോർട്ടും നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 6 ബൂത്തുകളിൽ പോളിയോ മരുന്നും ശീതീകരണ ബോക്സും എത്തിക്കുകയായിരുന്നു സുമൻ ജേക്കബിന്റെ ജോലി. 

ബൂത്തുകളിൽ പോളിയോ മരുന്നുകൾ എത്തിക്കാൻ വൈകിയതിനാൽ കുട്ടികളും മാതാപിതാക്കളും ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ഇതെത്തുടർന്ന്, മെഡിക്കൽ ഓഫിസർ ഡോ.ഷിബു സുകുമാരനും ജീവനക്കാരും ചേർന്നു പോളിയോ മരുന്ന് ഇവിടങ്ങളിൽ എത്തിക്കുകയായിരുന്നു. സുമൻ ജേക്കബിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Readers Comment

Add a Comment