Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂട്ടുപാത സ്വദേശിയായ അജിത് കുമാറും കുടുംബവുമാണ് പുഴയിൽ ചാടിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അജിത് കുമാർ, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരാണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. അശ്വനന്ദയുടെ മൃതദേഹമാണ് ഇനി കണ്ടെടുക്കാനുള്ളത്. കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്. 2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജിത്ത്കുമാർ. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.
ലക്കിടി പാലത്തിന് സമീപമുള്ള കടവിൽനിന്നാണ് ദമ്പതിമാരും മക്കളും ഭാരതപ്പുഴയിലേക്ക് ചാടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. . ഇവർ പുഴയിൽ ചാടിയെന്ന സംശയത്തെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് നാലുപേരുടെയും മൃതദേഹങ്ങൾ പുഴയിൽനിന്ന് കണ്ടെടുത്തത്. കടവിൽ നിന്നും ഇവരുടെ ആത്മഹത്യ കുറിപ്പും മൊബൈൽ ഫോണുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മാവനെ കൊലപ്പെടുത്തിയ അജിത്തിന്റെ പേരിലുള്ള കേസ് തൃശൂർ സെഷൻസ് കോടതിയിൽ വിചാരണ നടന്നു വരികയാണ്. ഇന്ന് രാവിലെ അജിത്തിന്റെ ഇയാൾ താമസിക്കുന്ന ലക്കിടിയിലെ വാടക വീട്ടിൽ ചെന്നപ്പോൾ ആരെയും കാണാതെ വന്നതോടെയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. ലക്കിടി റെയിൽവേ ഗേറ്റിന് കിഴക്കുവശത്തുള്ള പമ്പ് ഹൗസിന് സമീപം പുഴയരികിൽ അജിത്തിന്റെ സ്കൂട്ടർ നിർത്തിയിട്ടത് കണ്ടതോടെ നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ തുടങ്ങി.
പുഴയുടെ കരയിൽ അജിത്തിന്റെയും ഭാര്യ വിജിയുടെയും കുട്ടികളുടെയും ചെരിപ്പ് കിടന്നിരുന്നു. അജിത്തിന്റേയും വിജിയുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപാണ് അജിത് കുമാർ വിജിയെ വിവാഹം കഴിക്കുന്നത്. വിജിയുടെ ആദ്യ വിവാഹത്തിലുള്ളതാണ് പതിന്നാലും ആറും വയസ്സുള്ള കുട്ടികൾ. വിജിയുടെ ആത്മഹത്യാക്കുറിപ്പിൽ അജിത് മാത്രമാണ് ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചതെന്നും എന്നാൽ അതിന് സമ്മതിക്കാതെ എല്ലാവരും ആത്മഹത്യ ചെയ്യാൻ തീരുമാനിയ്ക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. കത്തിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മുങ്ങിമരണം തന്നെയാണോ എന്നത് സംബന്ധിച്ച് വ്യക്തത വരൂവെന്നും ഒറ്റപ്പാലം സി ഐ പറഞ്ഞു.
23.68°C








