Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:15 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിർത്തികളിലേക്ക് എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണമെന്നും അറിയിച്ചിട്ടുണ്ട്. അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്.  ഇപ്പോൾ  ഹംഗറി റൊമാനിയ അതിർത്തികളിലൂടെ മാത്രമാണ് ഒഴിപ്പിക്കൽ ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിർത്തികളിലേക്ക് എത്താൻ സഹായം ആവശ്യമുള്ളവർ ഹെൽപ്‌ലൈൻ നമ്പറുകളിലേക്ക് വിളിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾ ആവശ്യമായ സമയങ്ങളിൽ സ്റ്റുഡന്റ് കോൺട്രാക്ടർമാർ സമീപിക്കണമെന്നും അറിയിച്ചിട്ടുണ്ട്. അതിർത്തികളിലേക്ക് തിരിക്കുന്നവർ നിർബന്ധമായി പാസ്സ്പോർട്ടുകൾ കൈയിൽ കരുതണം.

കൈയിൽ പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലതെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആ സർട്ടിഫിക്കറ്റും കരുതണമെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷിതത്വത്തിന്റെ ഭാഗമായി അതിർത്തികളിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളിലും , ധരിക്കുന്ന വസ്ത്രങ്ങളിലും എല്ലാം ഇന്ത്യൻ പതാക പതിക്കണമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു. 

Readers Comment

Add a Comment