Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് ഉറപ്പുവരുത്തിയ സാഹചര്യത്തിൽ കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫയർ കമ്മിറ്റി ഏറ്റെടുക്കും. കുട്ടിയെ തിരികെ വേണമെന്ന് അച്ഛൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ വിശദമായ അന്വേഷണം നടത്തി തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ അമ്മയുടെ സഹോദരിയും മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണ് നിലവിൽ കഴിയുന്നത്. കൌൺസിലിംഗ് നൽകിയ ശേഷം കുട്ടിയുടെ മൊഴി എടുക്കു0. ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ച കുട്ടി അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്ച്ചയെയും സ0സാര ശേഷിയെയു0 ബുദ്ധിശക്തിയെയു0 ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
സംഭവത്തിൽ പൊലീസ് സർജൻറെ അഭിപ്രായം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ഡോക്ടർമാരും പൊലീസും രണ്ട് തട്ടിലാണ്. കുട്ടിയെ മറ്റൊരാൾ പരിക്കേൽപ്പിച്ചിരിക്കാനുള്ള സാധ്യതയാണ് ഡോക്ടർമാർ കാണുന്നത്. എന്നാൽ പരിക്കുകൾ ഏറെയും വീഴ്ച്ചയിൽ നിന്നുള്ളതാണെന്നാണ് പൊലീസ് ഭാഷ്യം. പൊള്ളലുകൾക്ക് പഴക്കമുണ്ടെന്നും കുന്തിരിക്കത്തിൽ നിന്നും നേരത്തെ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്നു വ്യക്തമായെന്നും കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പൊള്ളലിന് വിദഗ്ധ ചികിത്സ നൽകാതെ ക്രീം പുരട്ടുകയാണ് രക്ഷിതാക്കൾ ചെയ്തത്. അതിനാൽ കേസിൽ ജുവനൈൽ ജസ്റ്റിസ് നിയമം നിലനിൽക്കുമെന്നും കമ്മീഷണർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ആന്റണി ടിജിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആന്റണി ടിജിനെ ഇന്ന് കൊച്ചിയിലെത്തിച്ചു. ഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ആൻറണി കുഞ്ഞിനെ മർദ്ദിച്ചിരിക്കാമെന്ന് പിതാവ് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൈസൂരിൽ നിന്ന് പിടികൂടിയ ടിജിനേയും, കുട്ടിയുടെ അമ്മയുടെ സഹോദരിയെയും മകനെയും മൈസൂരിൽ വെച്ച് തന്നെ ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലേക്ക് എത്തിച്ചത്. എന്നാൽ കേസിൽ ഇയാളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ് അറിയിച്ചു. കൊച്ചി തൃക്കാക്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് എറണാകുളം തൃക്കാക്കര സ്വദേശിയായ രണ്ട് വയസ്സുകാരിയെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് ശരീരാമാസകലം പരിക്കേറ്റ രണ്ടു വയസുകാരി പെൺകുട്ടിയെ അപസ്മാര ലക്ഷണളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
23.82°C








