Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബ്ദ മലിനീകരണത്തിനെതിരെ നടപടി എടുക്കാനൊരുങ്ങി കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ. ഉച്ചഭാഷിണിയിൽ നിന്നുള്ള ശബ്ദമലിനീകരണം നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയെന്ന് കളക്ടർ അറിയിച്ചു. ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധനാ സംവിധാനം ഏർപ്പെടുത്തിയത്. ആരാധനാലയങ്ങളിൽ നിന്നും സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങളിൽ നിന്നും പൊതു ജനങ്ങൾ, രോഗികൾ, വൃദ്ധജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി. ജില്ലാ മജിസ്ട്രേറ്റ്, പൊലിസ് മേധാവികൾ എന്നിവർക്കാണ് ശബ്ദമലിനീകരണം നിയന്ത്രണ ചുമതല. റവന്യൂ താലൂക്ക്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി താലൂക്ക്തല സ്‌ക്വാഡ് ആണ് പുതുതായി രൂപീകരിച്ചത്. മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാർ, ശബ്ദതീവ്രത പരിശോധനാ വൈദഗ്ധ്യമുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ, പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, രണ്ട് സബ് ഇൻസ്പെക്ടർമാർ എന്നിവരാണ് സ്‌ക്വാഡിലുണ്ടാകുക. ഏകോപനത്തിനായി ആറ് തഹസിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉച്ചഭാഷിണിയിൽ നിന്നുള്ള ശബ്ദമലിനീകരണവും നിയമ വിരുദ്ധമായുള്ള ഉപയോഗവും സംബന്ധിച്ച പരാതി പൊതുജനങ്ങൾക്ക് ഫോൺ മുഖേന 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ അറിയിക്കാം. നേരിട്ട് ലഭിക്കുന്ന പരാതികളും നിർദ്ദേശ പ്രകാരമുള്ളവയും ആക്സ്മിക പരിശോധന വഴിയും ഉച്ചഭാഷിണി ഉപയോഗത്തിലെ നിയമലംഘനം സംബന്ധിച്ച റിപ്പോർട്ട് കൈമാറാനാണ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുള്ളത്.
23.82°C








