Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:31 am
  • 15th August, 2026
  • Light Rain
22.82°C22.82°C
  • Humidity: 95 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടാകുന്നതെന്നും, സംസ്ഥാന പട്ടികജാതി കമ്മീഷൻ തിരിഞ്ഞുനോക്കിയപോലും ഇല്ലെന്നും, ജില്ലാ കല്ലെക്ടറോ സംസ്ഥാന പട്ടികജാതി കമ്മീഷന്റെ നടപടി കേന്ദ്ര പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദീപുവിന്റെ കുടുംബത്തിന് നീതി കിട്ടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ദീപുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ച കള്ളമാണ്. മത മൗലികവാദികൾ സിപിഎം സഹായത്തോടെ സംസ്ഥാനത്ത് ദളിതരെ പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ദീപുവിന്റെത് രാഷ്ട്രീയ കൊലപാതകമാണ്. സിപിഐഎം പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിൽ. ബ്രാഞ്ച് സെക്രട്ടറി കേസിൽ പ്രതിയാണ്. നേതാക്കൾക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് സിപിഐഎം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രണ്ടു ദിവസത്തേക്ക് ആണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ ദീപുവിനെ ആക്രമിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ദീപുവിന്റെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് ട്വന്റി 20 ആവശ്യപ്പെടുന്നത്.

Readers Comment

Add a Comment