Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ്നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നടൻ കമൽ ഹസ്സൻ അധ്യക്ഷത വഹിക്കുന്ന മക്കൾ നീതി മയ്യം (എംഎൻഎം) വലിയ രീതിയിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. അതിനു പിന്നാലെ ഇതാ ജനവിധി അംഗീകരിക്കാതെ രംഗത്ത് എത്തിയിരിക്കുകയാണ് കമൽ ഹസ്സൻ ഇപ്പോൾ. സത്യസന്ധരായ ആളികളെ പരാജയപ്പെടുത്തുന്നതിൽ വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ലെന്ന് കമൽ ഹസ്സൻ. ജനവിധി അംഗീകരിക്കുന്നുവെന്ന് പറയുന്നത് ഒരു ഔപചാരികതയാണ്. അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നു. ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ട്. ഞങ്ങളെപ്പോലുള്ള സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതിൽ വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല. എന്നാൽ ഞങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ ജോലി തുടരും, എന്ന് കമൽ ഹസ്സൻ പ്രസ്താവനയിൽ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കമൽ ഹസ്സന്റെ പാർട്ടി ആയ എംഎംഎം സംസ്ഥാനത്തുടനീളം നിരവധി സ്ഥാനങ്ങളിൽ മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഡി എം കെ സഖ്യം വൻവിജയം ആണ് നേടിയത്. എ.ഐ.എ.ഡി.എം.കെ.യുടെ കോട്ടയായിരുന്ന കോയമ്പത്തൂർ അടക്കം സംസ്ഥാനത്തെ 21 കോർപ്പറേഷനുകളും സഖ്യം നേടി. 

Readers Comment

Add a Comment