Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:26 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയായ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി. തനിക്കെതിരെ നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും തനിക്കെതിരെ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്റെ താൽപര്യമെന്നും സത്യം കണ്ടെത്തുന്നതിന് തുടരന്വേഷണം നടക്കണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായ ദിലീപിനെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതി ദിലീപ് സമർപ്പിച്ച ഹരജിയെ എതിർത്തുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ പറഞ്ഞത്. 

തനിക്ക് നേരെ നടന്ന കുറ്റകൃത്യത്തിന് പിന്നിൽ ആരൊക്കെയാണെന്ന് അറിയണമെന്നും പ്രതിയുടെ സുഹൃത്തെന്നു പറയുന്ന ആളുടെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിലൂടെ കണ്ടതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും, ഗൂഢാലോചന നടന്നോ ഇല്ലയോ എന്ന് അറിയണമെങ്കിൽ അന്വേഷണം അനിവാര്യമാണെന്നും നടി കോടതിയിൽ പറഞ്ഞു. ഈ കേസിൽ കക്ഷി ചേരണമെന്ന് കാണിച്ച് നടി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. തുടർന്നാണ് തന്റെ ഭാഗം കോടതിയിൽ നടി വിശദീകരിച്ചത്. എന്നാൽ തുടരന്വേഷണത്തെ എതിർത്തുകൊണ്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Readers Comment

Add a Comment