Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എം ശിവശങ്കർ ഗ്രന്ഥരചനയ്ക്ക് സർക്കാരിന്റെ അനുമതി വാങ്ങിയോ എന്നതിനെക്കുറിച്ച് ഉരുണ്ടുകളിച്ച മുഖ്യമന്ത്രിക്ക് നിയമസഭയിൽ വ്യക്തമായ മറുപടി പറയേണ്ടി വന്നത് ഗത്യന്തരമില്ലാതെയാണെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ സുധാകരൻ ഉന്നയിച്ചത്. "സർവീസ് ചട്ടങ്ങൾ ലംഘിച്ച ശിവശങ്കറിനെതിരേ നടപടി സ്വീകരിക്കാൻ ഈ കാരണം മതിയെങ്കിലും മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ സംരക്ഷിക്കുകയാണ്. സുദീർഘകാലം കൂട്ടുകക്ഷിയായിരുന്ന ശിവശങ്കറിനെ കയ്യൊഴിയാനാകില്ല. ശിവശങ്കർ വായ് തുറന്നാൽ വീഴാവുന്നതേയുള്ളു ഈ സർക്കാർ. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കർ എന്നത് അങ്ങാടിപ്പാട്ടാണ്,” എന്നും സുധാകരൻ പറഞ്ഞു.

രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട കേസിലും സ്വർണക്കടത്ത് കേസിലും വിചാരണ തടവുകാരനായി ജയിലിൽ കിടന്ന വ്യക്തിയാണ് ശിവശങ്കർ, കേരള സർവീസിലെ മറ്റൊരു ഉദ്യോഗസ്ഥനും ലഭിക്കാത്ത സംരക്ഷണവും ആനുകൂല്യവുമാണ് ശിവശങ്കറിന് മാത്രം ലഭിക്കുന്നത്.  സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങൾ നേരിടുന്ന ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കുന്നതിലും മുഖ്യമന്ത്രി വല്ലാത്ത വ്യഗ്രത കാട്ടിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ അദ്ദേഹം പുസ്തകത്തിൽ ഉന്നയിക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശിവശങ്കറിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ഡോളർകടത്ത് കേസും രാജ്യദ്രോഹക്കുറ്റ കേസുമെല്ലാം വർഷങ്ങളായി ഇഴയുകയാണ്. ഇതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധകൂട്ടുകെട്ടാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

Readers Comment

Add a Comment