Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:15 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് ബീച്ചിൽ വിനോദയാത്രയ്ക്ക് വന്ന കുട്ടികളിൽ 2 പേർ വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച സംഭവത്തിൽ ചെറിയ കടകൾ എല്ലാം അടയ്ക്കാൻ കോർപറേഷൻ നടപടി എടുത്തതിനെ തുടർന്ന് ചെറുകിടകച്ചവടക്കാർ പ്രതിഷേധത്തിൽ. സാധനങ്ങൾ ഉപ്പിലിട്ട് വെയ്ക്കുമ്പോൾ എളുപ്പത്തിൽ പാകമാകാൻ ചില കച്ചവടക്കാർ ചെറിയ രീതിയിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവർക്കും നിരോധനം ഏർപ്പെടുത്തുകയാണ് കോർപറേഷൻ ചെയ്തത്. ഇതിനെതിരെ പ്രതിഷേധവുമായാണ് കച്ചവടക്കാർ രംഗത് എത്തിയത്. 

പ്രശ്‌നം ചർച്ച ചെയ്യാൻ കോഴിക്കോട് മേയർ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച യോഗം നടത്തും. ചെറുകിടകച്ചവടക്കാരുടെ സ്ഥാപനങ്ങൾ എല്ലാം അടച്ചുപൂട്ടാനുള്ള നടപടി വന്നതോടെ നൂറു കണക്കിന് ആളുകളുടെ ഉപജീവമാർഗമാണ് വഴിയിലായിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്നടത്തിയ പരിശോധനയിൽ ഒന്നിലും അപകടകരമായ അളവിൽ ആസിഡിന്റെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഇത്തരമൊരു നടപടി എന്തിനാണ് എന്നതാണ് കച്ചവടക്കാരുടെ ചോദ്യം. എന്നാൽ താൽക്കാലികമായെങ്കിലും കടകൾ അടച്ചിട്ടാലേ നടപടികൾ ഫലപ്രദമാകൂ എന്നാണ് കോർപ്പറേഷൻ നിലപാട്. ഇത് സംബന്ധിച്ച് കച്ചവടക്കാർക്ക് ബോധവത്കരണം നൽകാനും കോർപ്പറേഷൻ തയ്യാറെടുപ്പ് നടത്തുന്നുണ്ട്. 

Readers Comment

Add a Comment