Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിലെ ജനങ്ങളെ കുറെ നാളായി ഈ എൽ ഡി എഫ് സർക്കാരും ഗവർണറും കൂടെ കളിയാക്കാൻ തുടങ്ങിയിട്ട് . ആദ്യം അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകും, പിന്നെ ഒത്തുതീർപ്പ് ആവുന്നു. അങ്ങനെ പ്രേശ്നങ്ങളും ഒത്തുതീർപ്പുകളും ആയിറ്റി ഗവർണറുടെ പദവിയുടെ മഹത്വം തന്നെ ഇല്ലാതായിരിക്കുകയാണ്. അങ്ങനെ ഒരു അച്ചടക്കം ഇല്ലാത്ത സ്ഥലമായി കേരളവും മാറി. വർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ടോം ആന്റ് ജെറി കളിക്കുകയാണ്, ഇത് പറഞ്ഞിരിക്കുന്നത് വേറാരുമല്ല, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്നെയാണ്. മാത്രമല്ല, സുധാകരനും മുഖ്യമന്ത്രിക്ക് മറുപടിയുമായി വന്നിട്ടുണ്ട്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നാടകമാണ് ഇപ്പോൾ കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് എന്നാണു സുധാകരൻ പറയുന്നത്. ഗവർണർ ആണെങ്കിൽ ബിജെപിയുടെ ഏജന്റ് പോലെയാണ് പ്രവർത്തിക്കുന്നത്. ഇത് കാണുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമാണ്. കേരളത്തിലെ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ട് അത്രക്കും ദൃഢമാണ്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി തന്നെ പ്രതികരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപി-സിപിഐഎം അവിഹിത രാഷ്ട്രീയത്തിന്റെ ദല്ലാളാണെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറയുന്നത്.
ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണർക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ല, ക്യാബിനറ്റ് അംഗീകാരത്തോടെ ഗവർണർക്ക് മുന്നിലെത്തിയ നയങ്ങളടങ്ങിയ പ്രസംഗം ഭരണഘടനയുടെ ആർട്ടിക്കിൾ 176 അനുസരിച്ച് ഒപ്പിട്ടുകൊടുക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്. ഏതെങ്കിലും ഒരു ഭാഗത്തിനോട് എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് ആ ഭാഗം വായിക്കാതെയിരിക്കാമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഗവർണർ ആ മഹത്തായ സ്ഥാനത്തിരിക്കാൻ യോഗ്യത ഇല്ലാത്ത ആളാണെന്നും, ഗവർണറുടെ അഭിപ്രായങ്ങളും പ്രഖ്യാപനങ്ങളും വിശ്വാസ്യ യോഗ്യമല്ലെന്നും നട്ടെല്ലില്ലാത്ത ഗവർണർ വായിക്കുന്ന നയപ്രഖ്യാപന പ്രസംഗം കേൾക്കാതിരിക്കുന്നതാണ് നല്ലതെന്നും കെ സുധാകരൻ ആരോപിച്ചു. കെ സുധാകരന്റെ പ്രതികരണങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരുന്നു.
കേരളത്തിലെ രാജ് ഭവനെ ബിജെപിയുടെ പാർട്ടി ഓഫീസാക്കി, ഗവർണർ സംഘപരിവാർ സംഘത്തിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച ശേഷം നിയമ സഭാ കവാടത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ ബിജെപി സംസ്ഥാന സമിതി അംഗത്തിനു രാജ്ഭവനിൽ സ്ഥിരം നിയമനത്തിനു ശുപാർശ ചെയ്യുന്ന തരത്തിലേക്കു ഗവർണർ തരം താണു. ഈ ശുപാർശ അംഗികരിച്ചതു വഴി സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ കൊടുക്കൽ വാങ്ങൽ കരാറാണ് ഒപ്പുവച്ചതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
28.73°C








