Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം 5 വർഷം തികയുമ്പോഴും കോടതിയിൽ ഇപ്പോഴും കേസ് തുടരുകയാണ്. വർഷങ്ങൾ ഇത്ര ആയിട്ടും സർക്കാരിനെതിരെയും സിനിമ വ്യവസായത്തിനെതിരെയും ചോദ്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുയാണ് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കോളേക്റ്റീവ് (ഡബ്ല്യൂ സി സി). ഡബ്ല്യൂ സി സി ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. 2017 ൽ നടി നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടികൊണ്ട് പോകലിനെ കുറിച്ചും നടി ഔദ്യോഗികമായി തന്നെ പരാതിപ്പെട്ടു. അഞ്ച് വർഷങ്ങൾക്കിപ്പുറവും ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്താൻ സർക്കാർ എന്ത് ചെയ്തു എന്ന് ഡബ്ല്യൂ സി സി കുറിപ്പിലൂടെ ചോദിച്ചു.
അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു? എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നാമോരോരുത്തരും എന്ത് ചെയ്തു? എന്നും ഡബ്ല്യൂ സി സി കുറിപ്പിൽ ചോദിക്കുന്നുണ്ട്.
23.82°C








