Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെഎസ്ആർടിസിയുടെ ഡീസൽ വില കഴിഞ്ഞ ദിവസമാണ് ഐഒസി വർധിപ്പിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽനിന്ന് കോർപ്പറേഷനുള്ള ഡീസൽ വിലയിൽ ലിറ്ററിന് 6.73 രൂപയുടെ വർധനയാണുണ്ടായത്. ഈ സാഹചര്യത്തിൽ പുറത്തു നിന്ന് ഇന്ധനം വാങ്ങാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇന്ധനം പുറത്തുനിന്ന് വാങ്ങാം എന്നതിൽ തീരുമാനം ആയത്. കെഎസ്ആർടിസിയെ ബൾക്ക് പർച്ചെയ്സർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് വില വർദ്ധനവ് ഉണ്ടായത്. പുതിയ വർധനമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെഎസ്ആർടിസി വൃത്തങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഡീസൽ വിലകുറക്കുന്നതായി പുറത്തു നിന്ന് ഡീസൽ വാങ്ങാൻ കെഎസ്ആർടിസി തീരുമാനിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം കൂടിയ വിലയ്ക്ക് ഡീസൽ വാങ്ങുക പ്രായോഗികമല്ല. പൊതുവിപണിയിലെ പമ്പുകളിൽനിന്നു ഡീസൽ വാങ്ങുന്നത് കോർപ്പറേഷന് ബാധ്യതയാകും. രണ്ടുദിവസത്തിൽ കൂടുതൽ കടം ലഭിക്കില്ല. ബസുകൾ ഡീസൽ നിറയ്ക്കാൻ പമ്പിൽ എത്തിക്കേണ്ടിവരും. . ഇത് മറികടക്കാൻ കർണാടകയിൽനിന്ന് ഡീസൽ എത്തിക്കുന്നതു പരിഗണിക്കുന്നുണ്ട്.
28.73°C








