Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളം കിഴക്കമ്പലത്ത് മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ട്വന്റി20 പ്രവർത്തകൻ മരിച്ചു. 37 വയസ്സായിരുന്നു ദീപു സി പി എം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ട്ടത്. ദീപുവിന്റെ മരണ കാരണം ലിവർ സിറോസിസ് ആണെന്ന് എം എൽ എ ശ്രീനിജൻ പ്രതികരിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ടി20 പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ക്രൂരമായ മർദ്ദനം തന്നെയാണ് മരണകാരണം എന്നാണു ടി20 പ്രവർത്തകർ ആരോപിക്കുന്നത്. പട്ടിയെപോലെയാണ് സി പി എം പ്രവർത്തകർ ദീപുവിനെ തല്ലിച്ചതച്ചതെന്നും, തങ്ങളവിടെ എത്തുമ്പോൾ ദീപുവിനെ കഴുത്തിന് കുത്തിപ്പിടിച്ചു പിടിക്കുക ആയിരുന്നു എന്നും ടി20 പ്രവർത്തകർ പറഞ്ഞു. 

സമ്പത്തിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസീസ്(42), അബ്ദുൾ റഹ്മാൻ (36), സൈനുദ്ദീൻ (27), ബഷീർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർ നിലവിൽ റിമാന്റിലാണ്. കൊലപാതകശ്രമം, ഹരിജനപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ദീപുവിനെ പ്രവേശിപ്പിച്ചത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.  ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിൻറെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ദീപുവിനെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്ടറുമാർ ആദ്യം പറഞ്ഞെങ്കിലും, വെന്റിലേറ്ററിലേക്ക് മാറ്റിയാൽ ആള് ബാക്കി ഉണ്ടാവില്ലെന്നും, ബ്രെയിൻ ഡെത്ത് ആയെന്നും ഡോക്ടറുമാർ പറഞ്ഞു. എല്ലാത്തിനും പിന്നിൽ പി വി ശ്രീനിജൻ എം എൽ എ ആണെന്നാണ് ടി20 പ്രവർത്തകരുടെ പ്രതികരണം. കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വൻറി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്.  ടി20 യുടെ സജീവ പ്രവർത്തകനായ ദീപു പ്രതിഷേധത്തിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു. 

Readers Comment

Add a Comment