Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:30 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2019 സെപ്റ്റംബർ 9 ന് മുന്നാറിലെ കണ്ണൻ ദേവൻ കമ്പനിയായ ഗുണ്ടുമല എസ്റ്റേറ്റ് ബെൻമൂർ ഡിവിഷനിൽ 8 വയസ്സുകാരിയായ പെൺകുട്ടിയെ കഴുത്തിൽ കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ 8 വയസ്സുകാരി പല തവണ പീഡനത്തിനിരയായി എന്ന സത്യം പുറത്തു വന്നിരുന്നു. ഇതോടെ കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉയർന്നു. ഇതിനു പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷിച്ചു, നിരവധി പേരെ ചോദ്യം ചെയ്തു. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. പക്ഷെ അപ്പോഴൊന്നും തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്നും, കൊലപ്പെടുത്താൻ ശ്രമിച്ചത് ആരാണെന്നും സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അവസാനം പെൺകുട്ടി ആത്മഹത്യ ചെയ്തത് ആണെന്ന വിലയിരുത്തത്തിലേക്ക് എല്ലാവരും നീങ്ങി. എന്നാൽ അപ്പോഴും 8 വയസ്സുകാരി ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം ഉയർന്നു തന്നെ നിൽക്കുകയായിരുന്നു. 

പെൺകുട്ടി മരണപെട്ടിട്ട് ഇപ്പോൾ 3 വർഷം പിന്നിട്ടിരിക്കുന്നു. കേസിന്റെ അന്വേഷണം ജില്ലാ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ജി ലാലിൻറെ നേതൃത്വത്തിലുള്ള സംഘത്തെ ഏൽപ്പിച്ചിരുന്നു. അങ്ങനെ 3 വർഷങ്ങൾക്കിപ്പുറം കേസിൽ ഒരു പുരോഗതി ഉണ്ടായിരിക്കുകയാണ്. ഡി വൈ എസ് പി ലാലിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ഡമ്മി പരീക്ഷണത്തിലാണ് കൊലപാതകം തന്നെയാണെന്ന വിലയിരുത്തലിലേക്ക് എത്തുന്നത്. ഒരു പ്ലാസ്റ്റിക് വള്ളിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ച് കുട്ടിയുടെ ശരീര ഭാരത്തോട് അടുത്ത് നിക്കുന്ന ഡമ്മി ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. 28 കിലോ ആയിരുന്നു പെൺകുട്ടിയുടെ ശരീര ഭാരം, 20 കിലോയുള്ള ഡമ്മി വെച്ചാണ് പരീക്ഷണം നടത്തിയത്. എന്നാൽ 20 കിലോ ഭാരത്തിൽ തൂക്കുമ്പോൾ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തിൽ വള്ളി ചുറ്റിയതാവാമെന്നുമാണ് പൊലീസിന്റെ നിരീക്ഷണം. 

ഇതോടൊപ്പം തന്നെ ദുരൂഹത ഉണ്ടാക്കുന്നതാണ് കുട്ടി മരിച്ചു കിടന്ന മുറിയുടെ മച്ചിൽ കയർ കുരുക്കണമെങ്കിൽ ഏണിയോ കസേരയോ വേണമായിരുന്നു. എന്നാൽ മരണ സമയത്ത് മുറിയിൽ ഇത്തരം സാധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയമുണർത്തുന്നത്. 2 ചോദ്യങ്ങളാണ് ഇനി പൊലീസിന് വെല്ലുവിളിയായി നിൽക്കുന്നത്, ആരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും, ആരാണ് പെൺകുട്ടിയെ വീടിനുള്ളിൽ തന്നെ കൊന്ന് കെട്ടിത്തൂക്കിയതെന്നും. 

Readers Comment

Add a Comment