Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസിൽ ശിശുക്ഷേമ സമിതി ഇടപെട്ട് കോടതി വിധി അട്ടിമറിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാവ്. കുഞ്ഞിനെ റോബിൻ വടക്കുംചേരിയുടെ ബന്ധുക്കൾ കൊണ്ടുപോയെന്നും കോട്ടയത്തെ റെസിഡൻഷ്യൽ സ്‌കൂളിൽ ചേർത്തെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. കുഞ്ഞിന്റെ സംരക്ഷണം പീഡിപിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മാതാവിനെയാണ് കോടതി ഏൽപ്പിച്ചിരുന്നത്. പ്രതിയായ റോബിൻ വടക്കുംചേരിക്ക് അനുകൂലമായി ശിശുക്ഷേമ സമിതി(സി ഡബ്ല്യു സി)യിൽ അട്ടിമറി നടന്നുവെന്നാണ് പരാതി. ഇക്കാര്യം ചൈൽഡ് ലൈനും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരാതികൾ പരിശോധിക്കാൻ സി ഡബ്ല്യു സിയുടെ സിറ്റിംഗ് ഇന്നുണ്ട്.
കേസിലെ പ്രതിയായ റോബിൻ വടക്കുംചേരിക്ക് 20 വര്ഷം തടവും 10 ലക്ഷം രൂപ പിഴയും ആയിരുന്നു ആദ്യം കോടതി നൽകിയിരുന്ന ശിക്ഷ. എന്നാൽ പിന്നീട് ശിക്ഷയുടെ കാലാവധി 10 വർഷമായി കുറച്ചിരുന്നു. ശിക്ഷ വിധിക്കെതിരെ റോബിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ജസ്റ്റിസ് നാരായണ പിഷാരടി ഉൾപ്പടെയുള്ള ബെഞ്ച് വിശദമായ വാദം കേട്ടതിന് ശേഷം ശിക്ഷ ഇളവ് നൽകികൊണ്ടുള്ള ഉത്തരവ് നൽകുകയായിരുന്നു. പോക്‌സോ കേസും ബലാത്സംഗവും ശരിവെച്ച കോടതി സ്ഥാപനത്തിന്റെ മേലധികാരി എന്ന പദവി ദുരുപയോഗം ചെയ്തു എന്ന കുറ്റമാണ് നീക്കം ചെയ്തത്. ഈ സാഹചര്യത്തിലാണ് ശിക്ഷയുടെ കാലാവധി കുറച്ചത്.
29.82°C








