Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:16 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികളായ ദിലീപ് അടക്കമുള്ളവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കേസിലെ പ്രതിയും ദിലീപിന്റെ സഹോദരനുമായ അനൂപിനോട് തിങ്കളാഴ്ച ഹാജരാവാൻ കോടതി ആവശ്യപ്പെട്ടു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്. ദിലീപിനെയും സഹോദരി ഭർത്താവായാ സൂരജിന്റെയും ഫോൺ പരിശോധനാ ഫലം നാളെ ലഭിക്കും. ഇരുവരെയും നാളെ കോടതിയിലേക്ക് വിളിച്ചേക്കും. ദിലീപിന്റെ ഫോൺ പരിശോധന ഫലം കേസിൽ നിർണായകമായേക്കും എന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഗൂഢാലോചന കേസിൽ എഫ് ഐ ആർ റദ്ധാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചത് ആണെന്നും എഫ് ഐ ആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നുണ്ട്. ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകൾ ഇല്ലെന്നും ദിലീപ് വാദിച്ചു. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി എന്നും ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് എന്നും കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. 

Readers Comment

Add a Comment