Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നെറ്ഫ്ലിക്സിലൂടെ റിലീസായ മണി ഹെയ്‌സ്റ്റ് എന്ന സ്പാനിഷ് സീരിസിന് കേരളത്തിൽ ഉൾപ്പടെ നിരവധി ആരാധകർ ആണുള്ളത്. മോഷണവുമായി ബന്ധപ്പെട്ട ഈ സീരിസിൽ നിന്നും പ്രചോദനം കൊണ്ട് നിരവധി വെബ് സീരീസുകളും ഹ്രസ്വ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇത്തരത്തിലൊരു മോഷണം ആരും ഇതുവരെ പരീക്ഷിച്ചിട്ടില്ലായിരുന്നു. എന്നാൽ, നമ്മുടെ ഇന്ത്യയിൽ തന്നെ ഇപ്പോൾ മണി ഹെയ്‌സ്‌റ്റിൽ നിന്നും പ്രചോദനം കൊണ്ട് സമാനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. സുരേഷാണ് ഇതിൽ പ്രൊഫസർ ആയി എത്തിയത്. കുപ്രസിദ്ധ മോഷ്ടാവായ ഗുഞ്ചപൊകു സുധാകരന്റെ സഹോദരനാണ് സുരേഷ്. മണി ഹെയ്‌സ്റ്റ് കണ്ട് ഇതിൽ നിന്നും പ്രചോദനം കൊണ്ടാണ് ഇതേ രീതിയിൽ തന്നെ ഓട്ടോ ഡ്രൈവർ ആയ സുരേഷ് മോഷണവും തട്ടിക്കൊണ്ടു പോകലും ആരംഭിക്കുന്നത്. പ്രൊഫസർ ഒറ്റയ്ക്കല്ല, സീരീസിലേതു പോലെ തന്നെ പ്രൊഫസർ നിർദ്ദേശങ്ങൾ കൊടുക്കുകയും, ഈ നിർദ്ദേശങ്ങൾ ഏറ്റുവാങ്ങി കാര്യം നടത്താൻ ബെർലിൻ, ടോക്കിയോ, റിയോ, നൈറോബി തുടങ്ങിയവരെ ഏർപ്പെടുത്തുകയും ചെയ്തു.
കേൾക്കുമ്പോൾ സിനിമ പോലെ തോന്നുമെങ്കിലും ഹൈദരാബാദിൽ നടന്ന സംഭവം തന്നെയാണ്. സിനിമ രീതിയിൽ ഒക്കെ മോഷണവും തട്ടിക്കൊണ്ട് പോകലും ആസൂത്രം ചെയ്തു, പലതും നടക്കുകയും ചെയ്തു. പക്ഷെ ഈ നാലംഗസംഘം ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഇവരുടെ സംഘത്തിൽ പെട്ട ശ്വേതാ ചാരി എന്ന യുവതി ഇപ്പോൾ ഒളിവിലാണ്. പരിചയമുള്ളവരുടെ മക്കളെ തട്ടികൊണ്ട് പോയി പണം തട്ടൽ ആയിരുന്നു രീതി. ഇത്തരത്തിൽ പോലീസിന് ലഭിച്ച ഒരു തട്ടികൊണ്ട് പോകൽ പരാതിയെ തുടർന്നാണ് നാലംഗസംഘം പിടിയിലാവുന്നത്. സുരേഷിന് അറിയാവുന്ന, സാമ്പത്തികമായി ഉയർനിൽക്കുന്നവരുടെ മക്കളെയാണ് ഈ സംഘം ലക്ഷ്യം വെച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു.
സംഘത്തിലുള്ള യുവതിയെ ഉപയോഗിച്ച് കൗമാരക്കാരെ ഇവർ ഇരകളാക്കുകയായിരുന്നു. ഇവരെ തട്ടികൊണ്ട് പോയതിന് ശേഷം വലിയ തുക ഇവർ ആവശ്യപ്പെടുകയും ആയിരുന്നു. സ്വീറ്റി എന്നറിയപ്പെടുന്ന ശ്വേതാ എന്ന യുവതിയെ ഉപയോഗിച്ചാണ് ഹണി ട്രാപ് നടത്തിയിരുന്നത്. അടുത്തിടെ ഗുഡിമാൽകപൂർ സ്വദേശിയായ 19 കാരനെ ഈ സംഘം തട്ടികൊണ്ട് പോകുകയും, 50000 രൂപ ആവിശ്യപെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുള്ള പരാതിയിലാണ് പോലീസ് കുറ്റവാളികളെ പിടികൂടിയത്. ഇതുകൂടാതെ അടുത്തിടെ മറ്റൊരു തട്ടികൊണ്ട് പോകലിൽ 8 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. തട്ടിപ്പിലൂടെ കിട്ടിയ പണം കൊണ്ട് സുരേഷ് ഒരു പജേറോ കാർ വാങ്ങിയിരുന്നു. ഈ കാർ ആണ് തുടർന്നുള്ള കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.
28.73°C








