Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രൻ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് കേസിന്റെ വഴി തിരിക്കാൻ ശ്രമിച്ചതായി പൊലീസ്. വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ് നാട്ടിലുണ്ടെന്ന പ്രതിയുടെ മൊഴിയെ തുടർന്ന് തമിഴ് നാട്ടിലെ കാവൽകിണറിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല എന്ന് സി.ഐ വി സജികുമാർ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇതുവരെ കണ്ടെടുത്തിട്ടില്ല. പരസ്പര വിരുദ്ധ മൊഴികൾ നൽകി പ്രതി പോലീസിനെ അന്വേഷണത്തിൽ നിന്നും വഴി തെറ്റിക്കാൻ നോക്കുന്നതായാണ് റിപ്പോർട്ട്. തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരചെടികടയിൽ ജോലി ചെയ്തുകൊണ്ടിരുന്ന വിനീതയെ കൊലപ്പെടുത്തി സ്വർണം കവർന്ന രാജേന്ദ്രനെ 4 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പിടികൂടിയത്. പിടി കൂടുമ്പോഴും കുട്ടാ സമ്മതം നടത്താൻ പ്രതി തയ്യാറായിരുന്നില്ല.

കൊലയ്ക്ക് ഉപയോഗിച്ച കത്തി മുട്ടടയിലെ കുളത്തിലും മെഡിക്കൽ കോളേജിന് സമീപത്തും ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴികൾ. ഇന്നലെ മുട്ടട കുളത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ഷർട്ട് കണ്ടെത്തിയിരുന്നു. ഇന്ന് നടന്ന പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം വഴിമുട്ടിച്ച് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കാനാണ് പ്രതിയുടെ ശ്രമം.  

Readers Comment

Add a Comment