Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഏപ്രിൽ പത്തിനകം തീർക്കും. വിദ്യഭാസ വകുപ്പും അധ്യാപക സംഘടനയും ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള ക്ലാസുകൾ മാർച്ച് വരെ മതിയെന്നും, മാർച്ച് 31 നുള്ളിൽ പാഠഭാഗങ്ങൾ തീർക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഫെബ്രുവരി 21 മുതൽ മുഴുവൻ ക്ലാസ്സുകളും ഓഫ്‌ലൈൻ ആക്കും. എന്നാൽ ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസ് തുടരാമെന്നുമാണ് ചർച്ചയിലെ ധർണ. പാഠഭാഗങ്ങൾ തീർക്കുന്നതിനും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി 21 ന് മുൻപായി വിപുലമായ യോഗം ചേരും. 

സ്കൂളുകൾ പൂർണമായി തുറക്കാനുള്ള സർക്കാർ തീരുമാനത്തോട് സഹകരിക്കാമെന്ന് അധ്യാപക സംഘടന യോഗത്തിൽ അറിയിച്ചു. സ്കൂളുകൾ പൂർണമായി തുറക്കുന്നതിൽ കൂടിയാലോചന നടത്താത്തതിലുള്ള  പ്രതിഷേധവും അധ്യാപക സംഘടനകൾ വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ നേരിട്ട് അറിയിച്ചു. ഇതേതുടർന്ന് പ്രത്യേക സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി അധ്യയനം നടത്തേണ്ടി വന്നതെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. അഭിപ്രായം പറഞ്ഞതിന്റെയോ വിമർശിച്ചതിന്റെയോ പേരിൽ അധ്യാപകർക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നൽകി. ഭിന്നശേഷിക്കാരടക്കം സ്കൂളിൽ എത്താൻ കഴിയാത്തവർക്കായി ഡിജിറ്റൽ ഓൺലൈൻ ക്ലാസുകൾ തുടരും. 

Readers Comment

Add a Comment