Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 3:38 am
  • 30th June, 2026
  • Overcast Clouds
23.13°C23.13°C
  • Humidity: 95 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബംഗളുരുവിലെ ഹിജാബ് വിവാദത്തിനിടെ കോളേജുകൾ തുറക്കാൻ ഇരിക്കെ കാശ്മീരി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് കർണാടക പൊലീസ്. വിവാദത്തിനെ തുറന്ന് അടച്ച സ്കൂളുകളും കോളേജുകളും ബുധനാഴ്ച തുറക്കാനിരിക്കെ ആണ് പൊലീസ് വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കോളേജുകൾ ബുധനാഴ്ച തുറക്കാൻ തീരുമാനിച്ചത്. പൊലീസ് വിദ്യാർത്ഥികളിൽ പലരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് തിരിച്ചറിയൽ രേഖകളും മറ്റും പരിശോധിക്കുന്നത്. കൽബുർഗി ഉറുദു ഗേൾസ് സ്കൂളിൽ ഹിജാബ് അനുവദിക്കാത്തതിനെ തുടർന്ന് എൺപതിലധികം വിദ്യാർത്ഥികളാണ് ക്ലാസ് ബഹിഷ്കരിച്ചത്. 

കർണാടകയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി വിദ്യാർത്ഥികൾ സ്കൂൾ വരെ എത്തിയിട്ട് തിരികെ വീട്ടിലേക്ക് പോയിട്ടുണ്ട്. ഹിജാബ് ധരിച്ചെത്തിയ അധ്യാപികയെയും സ്കൂളിൽ തടഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ വീടുവിലാസം, പഠന പശ്ചാത്തലം, മാതാപിതാക്കളുടെ സംഘടനാ ബന്ധങ്ങൾ ഉൾപ്പടെ ശേഖരിക്കാൻ കോളേജുകൾ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉഡുപ്പിയിലും ശിവമോഗയിലുമാണ് കാശ്മീരി വിദ്യാർത്ഥികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ ശേഖരിക്കുകയും, ഇവർ പങ്കെടുത്ത പ്രേതിഷേധങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

അതേസമയം കോളേജുകൾ തുറക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും, ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഹിജാബ് വിഷയത്തിൽ കോടതി വിധി വരും വരെ വിദ്യാഭാസ സ്ഥാപനങ്ങളിൽ മതപരമായ വേഷം ധരിക്കരുത് എന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹർജിയിൽ തീർപ്പ് കല്പിക്കും വരെ സംയമനം പാലിക്കണമെന്നും, ഹിജാബ് വിഷയത്തെ തുടർന്ന് അടച്ചുപൂട്ടിയ കോളേജുകൾ ബുധനാഴ്ച തുറക്കണം എന്നുമായിരുന്നു കർണാടക ഹൈക്കോടതി നിർദ്ദേശിച്ചത്. 

Readers Comment

Add a Comment