Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസഥാനത്തില്‍ ഉച്ചവരെ പ്രവര്‍ത്തിക്കും.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 21 മുതല്‍ സ്്കൂളുകള്‍  ഭാഗികമായി അടക്കുകയായിരുന്നു.ചെറിയ ക്ലാസുകളും കൂടി തുറക്കാനുള്ള തീരുമാനം. മൂന്നു ദിവസം വീതമുള്ള ഷിഫ്റ്റില്‍ 50 ശതമാനം വീതം കുട്ടികളെത്തുന്ന രീതി  തുടരും. ആദ്യ ആഴ്ച ഉച്ചവരെയാകും ക്ലാസ് . 

കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കൂടിവന്നപ്പോഴാണ് ഒന്നു  മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ അടച്ചിടാൻ തീരുമാനിച്ചത്. അതേസമയം 10,11,12 ക്ലാസുകള്‍ മിക്ക സ്്കൂളുകളിലും തുടര്‍ന്നു. സംസ്ഥാനം മുഴുവൻ  ലോക്ഡൗണിലേക്ക് പോകാതെ മൂന്നാം തരംഗത്തെ നേരിടാനായതിനാല്‍ പൊതു പരീക്ഷയുള്ള ഉയര്‍ന്ന ക്ലാസുകളുെട പ്രവര്‍ത്തനം തുടരുകയായിരുന്നു. വാര്‍ഷിക പരീക്ഷക്കു മുന്‍പ് പാഠഭാഗങ്ങള്‍ പൂര്‍ത്തിയക്കുന്നതിനാണ് മുന്‍ഗണന.  റിസോഴ്സ്, ബിആര്‍സി അധ്യാപകരുടെയും താല്‍ക്കാലിക അധ്യാപകരുടെയും സേവനം ഉപയോഗിക്കും. മോഡല്‍പരീക്ഷ മാര്‍ച്ച് 16 ന് ആരംഭിക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ എസ്.എസ്.എല്‍.സി പരീക്ഷയും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 രെ ഹയര്‍സെക്കഡറി പരീക്ഷയും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.  

Readers Comment

Add a Comment