Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:25 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഛത്തീസ്ഗഡിലെ ബസ്താറിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. സിആർപിഎഫ് 168 ബറ്റാലിയൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് ആണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. എസ് ബി ടിർകി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

മാവോയിസ്റ്റ് സാന്നിധ്യം രൂക്ഷമായ ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിമ്മാപുർ - പുത്കൽ മേഖലയിലാണ് വെടിവയ്പ്പ് നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്നു സിആർപിഎഫ് സംഘത്തിനെതിരെ മാവോയിസ്റ്റുകൾ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നിലവിൽ സായുധ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 

Readers Comment

Add a Comment