Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ തീവണ്ടി ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. പാളം തെറ്റിയ ബോഗികള്‍ മാറ്റിയിട്ടുണ്ട്. പാളത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. അതേസമയം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ വൈകിയോടുകയും ചെയ്യുന്നു.  

തിരുവനന്തപുരം- ഷൊര്‍ണൂര്‍ എക്സ്പ്രസ്, ഷൊര്‍ണൂര്‍- എറണാകുളം മെമു എക്സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി, എറണാകുളം- ആലപ്പുഴ എക്സ്പ്രസ്, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം- ആലപ്പുഴ എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്.

ഗുരുവായൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളം വരെ സര്‍വീസ് നടത്തും. പുനലൂര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറ വരേയും തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സപ്രസ് കൊല്ലം വരേയും സര്‍വീസ് നടത്തും. കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഷൊര്‍ണൂര്‍ വരേയും സര്‍വീസ് നടത്തും. കൊച്ചുവേളി നിലമ്പൂര്‍ റോഡ് എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഓടുന്നു. തിരുവനന്തപുരം-മംഗളൂര്‍ സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഓടുന്നു. എറണാകുളം ജംഗ്ഷന്‍-കാരക്കല്‍ എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി ഓടുന്നു. തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സപ്രസ് രണ്ട് മണിക്കൂറും വൈകി ഓടുന്നു. 

അഞ്ച് വാഗണുകളാണ് പാളം തെറ്റിയത്. പാളം തെറ്റിയ വാഗണുകള്‍ പാളത്തിലേക്ക് മാറ്റി വെച്ചിട്ടുണ്ട്. ഇനി ഇവ ട്രാക്കില്‍ നിന്ന് മാറ്റിയ ശേഷം പാളത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. ഗതാഗതം ഉച്ചയോടെ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. 

മംഗലാപുരത്തുനിന്ന് എറണാകുളം ഇരുമ്പനത്തേക്ക് പോകുകയായിരുന്ന കാലിയായ പെട്രോള്‍ ടാങ്കര്‍ തീവണ്ടി എന്‍ജിനും തൊട്ടുപിന്നിലുള്ള നാല് ടാങ്കറുമാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.58-നാണ് സംഭവം. നൂറ് മീറ്ററോളം റെയില്‍പാളം സ്ലീപ്പറില്‍നിന്ന് വേര്‍പെട്ടു. ഇതോടെ ഒരുഭാഗത്തേക്കുള്ള തീവണ്ടിഗതാഗതം പൂര്‍ണമായി തടസപ്പെടുകയായിരുന്നു. പുതുക്കാടിനും ഇരിങ്ങാലക്കുടയ്ക്കും ഇടയിലുള്ള തെക്കേ തൊറവില്‍ ക്യാബിന്‍ ഗേറ്റിന് സമീപമാണ് ചരക്കുവണ്ടി പാളം തെറ്റിയത്. സ്ലീപ്പറുകള്‍ മാറ്റി സ്ഥാപിക്കുന്ന മേഖലയാണിത്.

Readers Comment

Add a Comment