Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എയര്‍ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജപീഡന പരാതി ചമച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നിലും ശിവശങ്കര്‍ തന്നെയെന്ന് വിശ്വസിക്കുന്നതായി സ്വപ്‌ന സുരേഷ്. തിടുക്കത്തില്‍ കുറ്റപത്രം നല്‍കിയതിന് പിന്നില്‍ ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ചിട്ടുണ്ടാകാം. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ തീരുമാനിക്കെട്ടെ. കേസുകളെല്ലാം കൂട്ടി വായിക്കുന്നുവെന്നും എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസുകളെക്കുറിച്ച് പറയുന്നില്ലെന്നും അവര്‍ പറഞ്ഞു.
താന്‍ തുറന്നു സംസാരിച്ചതിന്റെ അനന്തരഫലം ആയിരിക്കാം ഇത്തരം നടപടികളെന്നും എന്നാല്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും സ്വപ്‌ന പറഞ്ഞു. എനിക്കെതിരായ ശിവശങ്കറിന്റെ തെറ്റായ ആരോപണങ്ങള്‍ക്ക് എതിരേ മാത്രമാണ് പ്രതികരിച്ചത്. ശിവശങ്കറിനൊപ്പം ആര് നില്‍ക്കും നില്‍ക്കില്ല എന്നത് തന്റെ വിഷയമല്ല. തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ചു എന്നേയുള്ളൂ. അത് എന്റെ അവകാശമാണ്, സ്വാതന്ത്യമാണ്. ശിവശങ്കറിനും അദ്ദേഹത്തിന്റെ പുസ്തകത്തിനും എതിരേ പ്രതികരിച്ചതിലുള്ള ആക്രണമാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നെങ്കില്‍ ആക്രമണം, അല്ലെങ്കില്‍ മരണം അല്ലെങ്കില്‍ ജയില്‍ എന്ന് തന്നെയാണ് ഉറച്ച് വിശ്വസിക്കുന്നത്. പ്രതികരിച്ചിരിക്കുന്നത് വളരെ ശക്തനായ, സ്വാധീനശക്തിയുള്ള ഒരു ഉദ്യോഗസ്ഥനെതിരേയാണ്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്നറിയില്ല. എന്താണോ സംഭവിക്കാന്‍ പോകുന്നത് അതിനെ നേരിടാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
23.82°C








