Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:49 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിൽ കാൽവഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കൊച്ചിയിൽ നിന്ന് എത്തിയ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ഇതുവരെയും ഇറക്കാനായില്ല. ഹെലികോപ്റ്റർ ദൗത്യം പരാജയപ്പെട്ടാൽ പർവതാരോഹക സംഘത്തെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ പാലക്കാട് കളക്ടർ മൃൺമയി ജോഷി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘവും രക്ഷാപ്രവർത്തനത്തിന് എത്തും. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് കുടുങ്ങിയത്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കളക്ടർ അറിയിച്ചു.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാൽ സംഘം അവിടെ ക്യാമ്പ് ചെയ്തു.

Readers Comment

Add a Comment