Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംപ്രേഷണവിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ശരി വെക്കുകയായിരുന്നു .  രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിന് നേരത്തെ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡാണ് ഹർജി നൽകിയത്. കേബിൾ ടിവി നെറ്റ് വർക്ക് ചട്ടലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മുൻ ഉത്തരവനുസരിച്ചാണ് കേന്ദ്ര സർക്കാർ നടപടി എടുത്തതെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വാദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ഇല്ല എന്ന കാരണത്താലാണ് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തികൊണ്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് ഇട്ടത്.  സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയാ വണ്‍ ഡിവിഷന്‍ ഹൈക്കോടതി ബഞ്ചിനെ സമീപിച്ചേക്കും. അപ്പീല്‍ നല്‍കാനായി രണ്ട് ദിവസത്തെ സമയം മീഡിയാവണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്...

അതീവ ഗുരുതരമായ കണ്ടെത്തെലുകളാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്നും  കോടതി ചൂണ്ടിക്കാട്ടി.  ജസ്റ്റിസ് നഗരേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ആവശ്യപ്പെട്ട, വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവൻ ഫയലുകളും കേന്ദ്ര സർക്കാരിന്റെ അസി. സോളിസിറ്റർ ജനറൽ എസ്. മനു കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറിൽ നല്കിയത് രഹസ്യരേഖകളായതിനാൽ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കി നേരത്തെ വ്യക്തമാക്കി. 

മീഡിയവൺ ചാനലിന് എതിരെ ഇന്റലിജൻസ് നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സമിതി പരിശോധിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് ക്ലിയറൻസ് നൽകേണ്ടതില്ല എന്നാണ് സമിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ ശുപാർശ. മന്ത്രാലയം ശുപാർശ അംഗീകരിച്ചു. കേന്ദ്ര സർക്കാർ ഹാജരാക്കിയ ഫയലുകൾ പരിശോധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്, മീഡിയ വണ്ണിന് സംപ്രേഷണ അനുമതി നിഷേധിച്ച നടപടി നീതികരിക്കാൻ കഴിയുന്നതാണെന്ന് വിധി എഴുതി. ഇതിന് ശേഷമായിരുന്നു പ്രേക്ഷകരെ ഇക്കാര്യം അറിയിച്ച് മീഡിയ വൺ സംപ്രേഷണം നിർത്തിയത്. 

ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) അനുസരിച്ച് രാജ്യത്ത് ഏതൊരു പൗരനും മൗലികമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, രാജ്യ സുരക്ഷയെ ബാധിക്കരുതെന്ന് ആർട്ടിക്കിൾ 19 (2) പറയുന്നു. മീഡിയ വൺ ചാനൽ സംപ്രേഷണം ചെയ്ത ഏത് വാർത്തയുടെ ഉള്ളടക്കമാണ് രാജ്യ സുരക്ഷയെ ബാധിക്കുന്നതെന്ന് ബോധ്യപ്പെടുന്നില്ലെന്ന വിമർശനനമാണ്  ഇപ്പോൾ ഉയരുന്നത് ... ഏതൊരാളെയും, ഏത് മാധ്യമ സ്ഥാപനത്തെയും ദേശസുരക്ഷ മുൻനിർത്തി നിശബ്ദരാക്കാം എന്നാണ് ഈ ഇടപെടൽ വിശദീകരിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ ഡയറക്ടർമാരുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മീഡിയാവണ്ണിന് വിനയാകുന്നത് എന്നാണ് സൂചന. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല.


ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ ചാനലിനല്ല അതു നടത്തുന്ന കമ്പനിക്ക് തന്നെ എതിരാണെന്ന് അസി. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഈ സമയത്താണ് ഫയലുകൾ പരിശോധിച്ച് ഇന്ന് വിധി പറയുമെന്നും അതുവരെ ഒരു ദിവസത്തേക്ക് വിലക്കിനുള്ള സ്റ്റേ നീട്ടുകയാണെന്നും ജസ്റ്റിസ് എൻ. നഗരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാധ്യമസ്വാതന്ത്ര്യമെന്നത് കടഞ്ഞാണില്ലാത്ത ഒന്നല്ലെന്നും സുരക്ഷാ കാര്യങ്ങൾ പരിഗണിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കുമെന്നും അസി. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഒരിക്കൽ ആഭ്യന്തര മന്ത്രാലയം അനുമതി നല്കിയെന്നതിനാൽ വീണ്ടും ഇക്കാര്യം പുനപരിശോധിക്കരുതെന്നൊന്നുമില്ല. സംപ്രേഷണാനുമതി അപേക്ഷകളിൽ ആഭ്യന്തര മന്ത്രാലയം പത്തു വർഷത്തേക്കാണ് അനുമതി നല്കുന്നത്. പത്തു വർഷം കഴിഞ്ഞ് സ്ഥിതിഗതികൾ മാറാം. പത്തു വർഷം കഴിഞ്ഞ്, അനുമതി പുതുക്കാനും പുതിയ ലൈസൻസ് നല്കുന്നതിനുള്ള വ്യവസ്ഥകൾ തന്നെയാണ് പാലിക്കേണ്ടത്, അദ്ദേഹം പറഞ്ഞു. 2010 മുതൽ 2020 വരെ തങ്ങൾ പ്രവർത്തിച്ചു, ഒരു പരാതിയും ഉണ്ടായില്ലെന്ന മീഡിയ വണ്ണിന്റെ വാദത്തിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം.

Readers Comment

Add a Comment