Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:14 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര കത്തോലിക്കാസഭ ബിഷപ്പ് അറസ്റ്റിലായി . അനധികൃത മണൽ ഖനന കേസിൽ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് ബിഷപ്പിനെ പൊലീസ് പിടികൂടിയത്. താമരഭരണി നദിയിൽ നിന്ന് മണൽക്കടത്തിയതിനായിരുന്നു ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. വികാരിയായ ജനറൽ ഷാജി തോമസ് മണിക്കുളവും കേസിൽ അറസ്റ്റിലായി. ഇവരോടൊപ്പം പുരോഹിതൻമാരായ ‌ജോർജ് സാമുവൽ, ഷാജി തോമസ്, ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരും പിടിയിലായി. എല്ലാ പ്രതികളെയും റിമാൻഡ് ചെയ്തു. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറൽ ഷാജി തോമസിനെയും തിരുനെൽവേലി ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം, തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ടെന്ന് രൂപത വിശദീകരിച്ചു. 40 വർഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. ഇവിടെ കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി സ്ഥലം സന്ദർശിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ മാനുവൽ ജോർജ് കരാർ ലംഘിച്ചുവെന്ന് സഭ ആരോപിച്ചു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നാണ് സഭയുടെ വിശദീകരണം. മാനുവൽ ജോർജിനെതിരെ നിയമനടപടികൾ ആരംഭിച്ചുവെന്നും രൂപത അറിയിച്ചു.

 

Readers Comment

Add a Comment