Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:42 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ കലബുറഗി കളക്ടറുടെ ഓഫീസിന് മുന്നിൽ കോൺഗ്രസ് എംഎൽഎ കനീസ് ഫാത്തിമയുടെ പ്രതിഷേധം ശക്തമാകുന്നു. താൻ ഹിജാബ് ധരിച്ചാണ് അസംബ്ലിയിലെത്താറുള്ളതെന്നും, തടയാൻ സർക്കാരിന് ധൈര്യമുണ്ടെങ്കിൽ തടയാനും ഫാത്തിമ വെല്ലുവിളിച്ചു. യൂണിഫോമിനൊപ്പം ഹിജാബിന്റെ നിറം മാറ്റാൻ തയ്യാറാണ്, പക്ഷേ അത് ധരിക്കുന്നത് നിർത്താൻ കഴിയില്ലെന്നും ഫാത്തിമ പറഞ്ഞു. പെൺകുട്ടികളെ സംസ്ഥാന വിദ്യാഭ്യാസ ഭരണകൂടം അടിച്ചമർത്തുകയാണെന്ന് ഗുൽബർഗ (നോർത്ത്) നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഫാത്തിമ ആരോപിച്ചു. വാർഷിക പരീക്ഷകൾക്ക് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നത്. ജാതിമതഭേദമെന്യേ എല്ലാവരും ഒന്നിച്ച് ഇതിനെ എതിർക്കുമെന്നും ഫാത്തിമ കൂട്ടിച്ചേർത്തു. വിഷയത്തിൽ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നൽകുമെന്നും പിന്നീട് ഉഡുപ്പിയിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും കോൺഗ്രസ് എംഎൽഎ അറിയിച്ചു.

Readers Comment

Add a Comment