Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:18 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെഎസ്ആർടിസി ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കി നൽകേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കി. ഇ- ഓഫീസ് കഴിഞ്ഞ മാസം 25 മുതൽ പ്രവർത്തന രഹിതമായതും, സ്പാർക്കിന് അനുസരിച്ചുള്ള ഭേദഗതി വരുത്താനുള്ള കാലതാമസവും കണക്കിലെടുത്താണ് ശമ്പളം നൽകാൻ വൈകുന്നത്.

സ്പാർക്കിന്റെ ഭേദഗതിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ അതാത് യൂണിറ്റ് ഓഫീസർമാർ ജീവനക്കാരുടെ ശമ്പളം പുനർ നിർണയിച്ച് ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് 3 മണിക്ക് മുൻപായി ചീഫ് ഓഫീസിൽ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക്, പത്താം തീയതിക്ക് മുൻപ് തന്നെ ശമ്പളം നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും , പുതുക്കിയ സ്കെയിലുള്ള ശമ്പള നിർണ്ണയത്തിൽ ഏന്തെങ്കിലും പിശക് സംഭവിച്ചതായി കണ്ടെത്തുകയാണെങ്കിൽ അത് പരിഹരിച്ച് തുടർന്നുള്ള മാസത്തെ ശമ്പളത്തിൽ ക്രമീകരിച്ച് നൽകുമെന്നും സിഎംഡി അറിയിച്ചു.

Readers Comment

Add a Comment