Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുരോഹിതനും കന്യാസ്ത്രീകളും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. നാലുപേർക്ക് പരിക്ക്. ഡോട്ടേഴ്സ് ഓഫ് മേരിസഭാ അംഗം നെടുമങ്ങാട് വെള്ളൂർക്കോണത്ത് ലാസ്റ്റ് ലേറ്റ് മാതാ ചർച്ചിലെ സിസ്റ്റർ ഗ്രേസ് മാത്യു (61) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഫാ. അരുൺ (40), സിസ്റ്റർ എയിഞ്ചൽ മേരി (85), സിസ്റ്റർ ലിഡിയ (38), സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. തൃശൂരിൽ നിന്നും വെള്ളൂർക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗ്രേസ് മേരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.സിസ്റ്റർ ഗ്രേസ് മാത്യുവിന്റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും ..അപകട കാരണം വ്യക്തമല്ല ..പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ..
23.82°C








