Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ അനുസരിച്ച് ഇലക്രോണിക് ഉപകരണങ്ങള്‍, ഗാഡ്ജറ്റുകള്‍, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. തീരുവ കുറയുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍, ചെറിയ ക്യാമറകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവയ്ക്ക് വിലക്കുറവുണ്ടാകും. വജ്രത്തിന്റെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. വജ്രം, രത്‌നം, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയ്ക്ക് വില കുറയും. തുണിത്തരങ്ങള്‍ക്ക് വില കുറയും. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി കുറഞ്ഞിട്ടുണ്ട്. മെഥനോള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറഞ്ഞിട്ടുണ്ട്. അതേസമയം കുടകളുടെ വില വര്‍ധിക്കും.

ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായാണ് ആദായ നികുതി സംബന്ധിച്ച ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പിഴുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും.
സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് കുറക്കാനും ബജറ്റില്‍ തീരുമാനമായി. ഇത് സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കുള്ള നികുതിയിളവ് കാലാവധിയും ഒരു വര്‍ഷമാക്കി ഉയര്‍ത്തിയുണ്ട്.

Readers Comment

Add a Comment