Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗാന്ധി വധവുമായി ആർഎസ് എസ്സിന് ബന്ധമില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. അമുൽ ബേബിമാരായ പപ്പുമാർ മുതൽ വലിയ ബുജികളെന്ന് നടിക്കുന്നവർ വരെ തരംകിട്ടിയാൽ പാടി നടക്കുന്ന വെറും വായ്ത്താരി മാത്രമാണിതെന്ന് സന്ദീപ് വചസ്പതി പറഞ്ഞു. എന്താണ് തെളിവെന്ന് ചോദിച്ചാൽ കൈരേഖ പൊക്കി കാണിക്കുമെന്നും, സവർക്കർ, ഹിന്ദുമഹാസഭ, ഗോഡ്സേ, അമ്പലം എന്നൊക്കെ വെളിവുകേട് പുലമ്പുമെന്നും സന്ദീപ് വചസ്പതി പറഞ്ഞു.ഏതൊരു കേസിലും പ്രതികളെ നിശ്ചയിക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയും പ്രക്രിയയിലൂടെയുമാണ്. പൊലീസ് അന്വേഷണം, കൂട്ടു പ്രതികളുടെ മൊഴി, സാഹചര്യ-ഭൗതിക തെളിവുകള്‍, കോടതിയുടെ നിർദ്ദേശം, അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ഇവയൊക്കെ വ്യക്തിയേയോ സംഘടനയേയോ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമാണ്. എന്നാൽ ദില്ലി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ 64/48 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിന്‍റെ നാൾ വഴിയിലോ പിന്നീട് ഉണ്ടായ അന്വേഷണ കമ്മീഷനോ ഗാന്ധിവധവുമായി ആർ.എസ്.എസിനെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും കണ്ടെത്തിയില്ല. കേസിൽ 149 സാക്ഷികളെ വിസ്തരിച്ചെങ്കിലും അവരാരും തന്നെ സംഘത്തിന് ഗാന്ധിവധത്തിൽ പങ്കുണ്ടായിരുന്നതായി മൊഴി നൽകിയിട്ടില്ല’, എന്നും സന്ദീപ് വാചസ്പതി.

Readers Comment

Add a Comment